കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് രാജ്യം, പിന്നെ ഒരു ആള്‍ക്കൂട്ടം, ഇന്ന് ഒരു കുടുംബം... എന്താണ് കോണ്‍ഗ്രസിന് പറ്റിയത്?

  • By Muralidharan
Google Oneindia Malayalam News

arun-jaitley
ഒരു കാലത്ത് ഇന്ത്യ എന്നാല്‍ കോണ്‍ഗ്രസ് എന്നായിരുന്നു. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ച കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പിന്നീടൊരു ആള്‍ക്കൂട്ടമായും ഇപ്പോള്‍ ഒടുവില്‍ ഒരു കുടുംബം മാത്രമായും മാറുകയാണ്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്ന ഒരു കാര്യം ശരിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അടുത്തിടെ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ പറയുന്നതും മറ്റൊന്നല്ല.

congress

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി ജെ പി മുന്നോട്ട് കുതിക്കുകയാണ്. അതിപ്പോള്‍ കേരളമായാലും പശ്ചിമ ബംഗാള്‍ ആയാലും. എന്നാല്‍ കോണ്‍ഗ്രസിന് എന്താണ് സംഭവിക്കുന്നത്. ആര്‍ക്കും അറിയില്ല. - മോദി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന വികാസ് പര്‍വ്വില്‍ ജെയ്റ്റ്‌ലി പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ ആദ്യമായി തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രാതിനിധ്യം നഷ്ടമായിരുന്നു.

<strong>കോണ്‍ഗ്രസ് മുക്ത് തമിഴ്‌നാട്; ലോക്‌സഭയിലും രാജ്യസഭയിലും ഒരംഗം പോലുമില്ല, ചിദംബരം പോലും!</strong>കോണ്‍ഗ്രസ് മുക്ത് തമിഴ്‌നാട്; ലോക്‌സഭയിലും രാജ്യസഭയിലും ഒരംഗം പോലുമില്ല, ചിദംബരം പോലും!

ജനക്കൂട്ടം എന്നതില്‍ നിന്നും ഒരു കുടുംബമായ കോണ്‍ഗ്രസ് മാറി എന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. ഒരു കുടുംബത്തിന് ചുറ്റുമാണ് ആ പാര്‍ട്ടി. കുടുംബത്തിന് പുറത്ത് നിന്നും നേതാക്കള്‍ ഉയര്‍ന്നുവരില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രശ്‌നം. നെഹ്‌റുവിനെയും ഇന്ദിരയെയും പോലുള്ള കരുത്തുറ്റ നേതാക്കള്‍ പാര്‍ട്ടി ശക്തിപ്പെടുത്തി. എന്നാല്‍ ആ തലമുറ കഴിഞ്ഞതോടെ അത്രയും ശക്തരായ നേതാക്കളില്ല എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രശ്‌നം.

കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന കുടുംബരാഷ്ട്രീയം ഇല്ലാതാക്കലാണ് ബി ജെ പി കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന മുദ്രാവാക്യത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ശക്തമായുണ്ടാകണം എന്നാണ് തങ്ങളുടെ താല്‍പര്യം. നിതീഷ് കുമാറും ലാലു പ്രസാദ് യാദവും മുന്നോട്ട് വെക്കുന്ന മൂന്നാം മുന്നണി ഒരു പരീക്ഷിച്ച് തളര്‍ന്ന ആശയമാണ് എന്നാണ് ജെയ്റ്റ്‌ലി പറയുന്നത്.

English summary
Union Finance Minister Arun Jaitley said that Congress has today been reduced to "crowd around a family", which faces all the challenges faced by a political party centred around a family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X