കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വദ്ര: സിഎജി റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ്, എന്താണ് സത്യം?

Google Oneindia Malayalam News

ചണ്ടിഗഡ്: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഹരിയനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്ന സി എ ജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളി. വദ്രയുടെ കമ്പനിക്ക് ഭൂമി ഇടപാടുകള്‍ നടത്താന്‍ ഭുപീന്ദര്‍ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരിക്കേ ചട്ടം പാലിക്കാതെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു സി എ ജിയുടെ റിപ്പോര്‍ട്ട്.

ഹരിയാനയിലെ മനേസറില്‍ വദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയില്‍ വാങ്ങിയ ഭൂമി മാസങ്ങള്‍ക്കകം വന്‍ ലാഭത്തില്‍ മറിച്ചു വിറ്റിരുന്നു. 7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയാണ് 58 കോടി രൂപക്ക് ഡി എല്‍ എഫിന് മറിച്ചുവിറ്റത്. വദ്രയുടെ കമ്പനിക്ക് സര്‍ക്കാര്‍ ചെയ്ത സഹായങ്ങളെ സി എ ജി ചോദ്യം ചെയ്തിരുന്നു.

robert-vadra

എന്നാല്‍ അത്തരത്തില്‍ ഒരു സഹായവും ആര്‍ക്കും ചെയ്തിട്ടില്ല എന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. അര്‍ധസത്യങ്ങള്‍ മാത്രം വെച്ചാണ് സി എ ജി ആരോപണം ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് രാജ്ദീപ് സുര്‍ജെവാല പറഞ്ഞു. നേരത്തെ ഡി എല്‍ എഫ് ഭൂമി ഇടപാടില്‍ അനുമതി സംബന്ധിച്ച ക്രമക്കേടുകളും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അശോക് ഖേംക ഈ ഇടപാട് റദ്ദാക്കിയിരുന്നു.

English summary
Congress rejects CAG report, says allegations of undue favours to Vadra based on half truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X