കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരസേനമേധാവി തെരുവ് ഗുണ്ടയെപ്പോലെ സംസാരിക്കരുത്!!! വിവാദ പ്രസ്താവന പിൻവലിച്ച് കോൺഗ്രസ് നേതാവ് !!!

‌താൻ പറഞ്ഞത് തെറ്റാണെന്നു വിശ്വാസമുണ്ട്. അതിനാൽ മാപ്പു പറയുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ കരസോനമേധാവിക്കെത്തിരെ വിവാദ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് മാപ്പു പറഞ്ഞു. മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത്താണ് മാപ്പു പറഞ്ഞത്. സേന മേധാവി തെരുവുഗുണ്ടകളെ പോലെ സംസാരിക്കരുതെന്നായിരുന്നു സന്ദീപ് ദക്ഷീതിന്റെ പ്രസ്താവന. താൻ പറ‍ഞ്ഞത് തെറ്റായിപ്പോയെന്ന് ശരിക്കും വിശ്വാസമുണ്ടെന്നും അതിനാൽ മാപ്പു പറയുകയാണെന്നും വിവാദ പരാമർശം പിൻവലിക്കുന്നുവെന്നും സന്ദീപ് ദക്ഷീത് പറഞ്ഞു.

sandeep dikit

വിവാദപ്രസ്തവനക്കെതിരെ കോൺഗ്രസ് മൗനം പാലിച്ചുവെങ്കിലും ബിജെ പി അതിനെതിരെ രംഗത്തു വന്നിരുന്നു.
സന്ദീപിന്റെ പ്രസ്താവന കോൺഗ്രസിന്റേതാണെന്നും കരസേന മേധാവിയെ തെരുവു ഗുണ്ടയെന്നും വിളിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നു ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ചോദിച്ചു.സന്ദീപിന്റെ പരമാർശം ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെ കോൺഗ്രസ് അപലപിക്കുകയാണെന്നും കോൺഗ്രസ് വക്താവ് മീം അഫ്സൽ പറഞ്ഞു. കോൺഗ്രസ് സേനയെ ആദരിക്കുകയാണ് ചെയ്യുന്നതെന്നും അഫ്സൽ പറഞ്ഞു.

പാകിസ്താൻ സേനാമേധാവി ഖമർ ജാവേദ്​ ബജ്​വയുടെ പ്രകോപനപരമായ പ്രസ്താവനയെക്കുറിച്ച്​ സംസാരിച്ചപ്പോഴാണ്, പാകിസ്​താൻ​ അങ്ങനെയൊക്കെ പറയുമെന്ന്​ എല്ലാവരും പ്രതീക്ഷിക്കുന്നതാണെന്നും എന്നാൽ, ഇന്ത്യയുടെ കരസേന മേധാവി ഒരു തെരുവുഗുണ്ടയെപോലെ സംസാരിക്കരുതെന്നുമാണ്​ സന്ദീപ്​ ദീക്ഷിത്​ അഭിപ്രായപ്പെട്ടത്​. ഇതാണ് പിന്നീട് വൻ വിവാദത്തിലേക്ക് വഴിവെച്ചത്

English summary
Congress leader Sandeep Dikshit today said it felt bad when Chief of Army Staff General Bipin Rawat spoke like a "sadak ka gunda (goon on the street)," prompting a furious response from Minister of State for Home Affairs Kiren Rijiju.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X