കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയ കേസില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ലളിത് മോദി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിഷയത്തില്‍ പ്രധാനമന്ത്രി 'സ്വാമി മൗനേന്ദ്ര'യായിരിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു. വസുന്ധര രാജെയും ലളിത് മോദിയും ബിസിനസ് പങ്കാളികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ആഴ്ചകള്‍ക്കു ശേഷം ലളിത് മോദിക്കായി കോടതി രേഖകളില്‍ ഒപ്പിട്ടത് താനാണെന്ന് വസുന്ധര സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

jairam-ramesh-latest

വസുന്ധരയും ലളിത് മോദിയും പൊതു മുതല്‍ സ്വകാര്യ സ്വത്താക്കികൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാറിന് വിവാദ വിഷയത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു.

ലളിത് മോദിക്ക് വേണ്ടി ഏഴു രേഖകളിലാണ് വസുന്ധര ഒപ്പുവെച്ചിരിക്കുന്നത്. വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്റെ കമ്പനിയില്‍ മോദി 21 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
Attacks by Opposition on Bharatiya Janata Partyleaders, embroiled in the controversy surrounding former Indian Premier League chief Lalit Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X