കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുക്ത് തമിഴ്‌നാട്; ലോക്‌സഭയിലും രാജ്യസഭയിലും ഒരംഗം പോലുമില്ല, ചിദംബരം പോലും!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: കോണ്‍ഗ്രസ് മുക്ത് ഭാരത് എന്നതാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ മുദ്രാവാക്യം. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇപ്പോള്‍ ആസാമിലും കോണ്‍ഗ്രസിനെ തോല്‍പിച്ച് ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസിനെ ചിത്രത്തില്‍ നിന്നേ മായ്ച്ചുകളയാന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബി ജെ പിയുടെ ആ മുദ്രാവാക്യം നടപ്പില്‍ വരുത്തിയ ഒരു സംസ്ഥാനമുണ്ട്. ബി ജെ പിക്ക് അതില്‍ ആശ്വസിക്കാന്‍ വകയൊന്നും ഇല്ല എന്നത് വേറെ കാര്യം.

<strong>രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്; ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍!</strong>രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്; ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍!

അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും ഇല്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയിരുന്നില്ല. ഇപ്പോള്‍ അസംബ്ലി തിരഞ്ഞെടുപ്പിലെ തണുപ്പന്‍ പ്രകടനം കൂടിയായതോടെ കോണ്‍ഗ്രസിന് രാജ്യസഭയിലേക്കും പ്രതിനിധിയില്ലാതാകുകയാണ്.

inc

നിലവില്‍ ഡി എം കെ - കോണ്‍ഗ്രസ് സഖ്യത്തിന് രണ്ട് രാജ്യസഭ എം പിമാരെ മാത്രമേ വിജയിപ്പിക്കാന്‍ പറ്റൂ. ഈ രണ്ട് സ്ഥാനങ്ങളിലേക്കും ഡി എം കെ നേതാവ് കരുണാനിധി ആളുകളെ നിശ്ചയിച്ചുകഴിഞ്ഞു. 8 എം എല്‍ എമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഇത്തവണ രാജ്യസഭ സീറ്റുണ്ടാകില്ല. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി ചിദംബരത്തിന് പോലും പാര്‍ലമെന്റില്‍ എത്തണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരാളെപ്പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. 37 സീറ്റുകള്‍ ജയലളിതയുടെ എ ഐ എ ഡി എം കെ തൂത്തുവാരിയപ്പോള്‍ ബാക്കിയുള്ള രണ്ടെണ്ണത്തില്‍ എന്‍ ഡി എ ആണ് ജയിച്ചത്. രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് തമിഴ്‌നാട്ടില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഒരു പ്രതിനിധിയെ അയക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ വരുന്നത്.

English summary
Congress to have no Lok Sabha or Rajya Sabha member from Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X