കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ പിന്തുണക്കാനും കോണ്‍ഗ്രസ് തയ്യാര്‍?

Google Oneindia Malayalam News

മുംബൈ: ബി ജെ പിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ വേണ്ടി ശിവസേനയ്ക്ക് പിന്തുണ കൊടുക്കാന്‍ പോലും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍ സി പി നേതാവ് ശരത് പവാറാണ് ഇക്കാര്യം പുറത്തുവിട്ടത്. കോണ്‍ഗ്രസ്, എന്‍ സി പി കക്ഷികളുടെ പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസ് താല്‍പര്യം.

കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവാണ് ഇതിനുള്ള കരട് രൂപം തയ്യാറാക്കിയത്. എന്നാല്‍ പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപികരിച്ചാല്‍ അത് നീളില്ല എന്നാണ് മഹാരാഷ്ട്രയുടെ തന്നെ ചരിത്രം പറയുന്നത്. എം എല്‍ എ മാരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് എന്‍ സി പി തലവന്‍ ശരത് പവാര്‍ പറഞ്ഞു.

ശരത് പവാറിന്റെ അനന്തരവനായ അജിത് പവാറും ഇക്കാര്യം സ്ഥിരീകരിച്ചു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ അഭ്യര്‍ഥിച്ച് തന്നെ വിളിച്ചിരുന്നു എന്നും അജിത് പവാര്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ശിവസേനയെ കോണ്‍ഗ്രസിനൊപ്പം പുറത്തുനിന്ന് പിന്തുണക്കണം എന്നായിരുന്നു ആവശ്യം.

എന്നാല്‍ ബി ജെ പി സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണക്കാനായിരുന്നു എന്‍ സി പി നേതാക്കള്‍ താല്‍പര്യം കാണിച്ചത്. പുറത്തുനിന്നും നിരുപാധിക പിന്തുണ തരാം എന്ന എന്‍ സി പി വാഗ്ദാനത്തോട് ബി ജെ പി പ്രതികരിച്ചിട്ടില്ല. എന്‍ സി പി ബി ജെ പിക്ക് പിന്തുണ വാഗ്ദാനം ചെയ്തതോടെ ശിവസേന വെട്ടിലായി. ഒന്നുകില്‍ ബി ജെ പിക്കൊപ്പം ചേരുക അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുക എന്നത് മാത്രമാണ് സേനയ്ക്ക് മുന്നിലുള്ള വഴികള്‍.

എന്‍ സി പിയുടെ വാഗ്ദാനം അപ്പോള്‍ത്തന്നെ നിരസിക്കാത്തതില്‍ മഹാരാഷ്ട്രയിലെ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടി എന്‍ സി പിക്ക് കീഴടങ്ങേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദി ശരത് പവാറിനും അജിത് പവാറിനും എതിരെ നടത്തിയ ആക്രമണങ്ങളും ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ഓര്‍മയുണ്ട്.

എങ്കിലും, പാര്‍ട്ടി എന്‍ സി പി സഹായം സ്വീകരിക്കില്ല എന്ന ഒരു ആശ്വാസവും പ്രവര്‍ത്തകര്‍ക്കുണ്ട്. ശിവസേനയുടെ നിലപാട് അനുസരിച്ചിരിക്കും എന്‍ സി പി ബി ജെ പിക്കൊപ്പം ചേരുമോ ഇല്ലയോ എന്ന കാര്യം. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ക്ക് വേണ്ടി വാശിപിടിച്ചാല്‍ സേനയെ ബി ജെ പി തള്ളുകയേ ഉള്ളൂ.

അതേസമയം, ബി ജെ പിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തെ ശരത് പവാര്‍ ന്യായീകരിച്ചു. ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറച്ച് സീറ്റുകള്‍ കൂടി മതി. ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്നാലും 146 സീറ്റുകളേ ആകൂ. ഇത്രയും സീറ്റുകള്‍ കൊണ്ട് സര്‍ക്കാരുണ്ടാക്കിയാലും അത് നീളില്ല - എം എല്‍ എ മാരുടെ യോഗത്തില്‍ പവാര്‍ പറഞ്ഞു

shiv-sena-7
English summary
NCP president Sharad Pawar said that Congress had knocked on the doors of the NCP proposing support for a Shiv Sena-led government in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X