കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കാന്‍ റസ്‌റ്റോറന്റുകള്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് രാം വിലാസ് പാസ്വാന്‍

Google Oneindia Malayalam News

ദില്ലി: റസ്റ്റോറന്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് നല്‍കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് രാംവിലാസ് പാസ്വാന്‍. ചാര്‍ജ് വാങ്ങാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും അധിക ചാര്‍ജ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപയോക്താക്കള്‍ക്കാണ്ടെന്നുമായിരുന്നു കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്റെ പ്രതികരണം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പാസാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വീറ്റിലായിരുന്നു കേന്ദ്രത്തിന്റെ നീക്കം രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കിയത്.

ഉപയോക്താക്കളുടെ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍വ്വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും ഉപയോക്താക്കള്‍ സ്വമേധയാ നല്‍കേണ്ടതാണ് സര്‍വ്വീസ് ചാര്‍ജ്ജെന്നുമാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിന് പുറമേ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ബോര്‍ഡ് തൂക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

photo

റസ്‌റ്റോറന്റുകളിലെ സേവനം തൃപ്തികരമല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ടെന്ന് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസ് നിര്‍ബന്ധമല്ലെന്ന ബോര്‍ഡ് ഉചിതമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കാനും മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരില്‍ റസ്റ്റോറന്റുകളും ഹോട്ടലുകളും 5 മുതല്‍ 20 ശതമാനം വരെയാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് ഉപയോക്താക്കള്‍ നല്‍കിയ പരാതിയിലാണ് കേന്ദ്രത്തിന്റെ നീക്കം. ഹോട്ടലുകളും റസ്റ്റോറന്റുകളും നല്‍കുന്ന സേവനത്തില്‍ തൃപ്തരല്ലെങ്കില്‍ ബില്ലില്‍ നല്‍കുന്ന സേവന നികുതി നല്‍കുന്നത് നിരസിയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് അധികാരമുണ്ടായിരിക്കണമെന്നാണ് കണ്‍സ്യൂമേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുള്ളത്.

English summary
Days after the government issued to remove the service charge levied by hotels, Food and Consumer Affairs Minister Ram Vilas Paswan on Friday said the service charge should be decided by the consumers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X