കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയ 570 കോടി തങ്ങളുടേതെന്ന് എസ്ബിഐ

Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്ത 570 കോടി രൂപ തങ്ങളുടേതാണെന്ന വാദവുമായി എസ്ബിഐ രംഗത്ത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കൊട്ടികലാശം നടക്കുന്നതിനിടെ തമിഴ്‌നാട്ടിലേക്ക് മൂന്ന് കണ്ടെയ്‌നര്‍ ലോറികളിലെത്തിയ 570 കോടി രൂപയാണ് തിരഞ്ഞടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

പണം തങ്ങളുടെ കോയമ്പത്തൂര്‍ ശാഖയില്‍ നിന്നും വിശാഖപട്ടണം ശാഖയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് അബദ്ധത്തില്‍ അത് പിടികൂടുകയാണെന്നും ബാങ്ക് പ്രസ്താവനയില്‍ പറയുന്നു.

SBI

പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പണമാണെന്ന് പിടികൂടിയപ്പോള്‍ തന്നെ വാഹനത്തിലുണ്ടായിരുന്നവര്‍ വാദിച്ചെങ്കിലും അവരുടെ പക്കലുണ്ടായിരുന്ന രേഖകള്‍ യഥാര്‍ത്ഥ രേകഖകളില്‍ നിന്നും വ്യത്യസ്തമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പണമടങ്ങിയ വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചടുത്തത്്. ആന്ധ്രയില്‍ അപര്യാപ്തത ഉണ്ടായപ്പോള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് പണം കൊണ്ടുപോയത്.

മൂന്ന് കാറുകളുടെ അകമ്പടിയോടെയാണ് കണ്ടെയ്‌നര്‍ ലോറികള്‍ എത്തിയത്. പെരുമാനല്ലൂര്‍, കുന്നത്തൂര്‍ ബൈപ്പാസില്‍ പരിശേധന നടത്തിയിരുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ് കൈ കാട്ടിയിട്ടും ലോറികള്‍ നിര്‍ത്താതെ പോയി. തുടര്‍ന്നാണ് കണ്ടയ്‌നറിനെ പിന്തുടര്‍ന്ന് പിടിച്ചത്.

English summary
The State Bank of India has said the Rs 570 crore seized by the Election Commission in Tamil Nadu yesterday belonged to the bank and was being transported with Reserve Bank of India's authorisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X