കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഢിലെ മതപരിവര്‍ത്തന പരിപാടിക്ക് പോലീസിന്റെ അനുമതിയില്ല

  • By Soorya Chandran
Google Oneindia Malayalam News

അലിഗഢ്: മൂസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന പരിപാടിക്ക് അനുമതി നല്‍കില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഖര്‍ വാപസി എന്ന പേരില്‍ ഡിസംബര്‍ 25 ന് മതപരിവര്‍ത്തന പരിപാടി സംഘടിപ്പിക്കും എന്നാണ് ആര്‍എസ്എസിന്റെ ഭാഗമായ ധരം ജാഗരണ്‍ സമന്വയ് വിഭാഗ് പ്രഖ്യാപിച്ചിരുന്നത്.

മതപരിവര്‍ത്തനമോ അതിന് സമാനമായതോ ആയ ഒരു പരിപാടിക്കും ഡിസംബര്‍ 25 ന് അനുമതി നല്‍കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. വിവാദ ബിജെപി എംപി യോഗി ആദിത്യനാഥ് ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് അനുമതി നിഷേധിച്ചാല്‍ അതിനെ തെരുവില്‍ നേരിടുമെന്ന പ്രഖ്യാപനവുമായി ബജ്‌റംഗ് ദളും രംഗത്തെത്തിയിട്ടുണ്ട്.

നാലായിരം ക്രിസ്ത്യാനികളേയും ആയിരം മുസ്ലീങ്ങളേയും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരും എന്നാണ് ധരം ജാഗരണ്‍ സമന്വയ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുകാലത്ത് രജപുത്രരുടെ കൈയ്യിലായിരുന്ന അലിഗഢ് മുസ്ലീങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Agra Muslim Conversion Hindu

മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ബിജെപിയുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഇത് മത പരിവര്‍ത്തനമല്ല, ഹിന്ദുമതത്തിലേക്കുള്ള അവരുടെ തിരിച്ച് വരവ് മാത്രമാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്.

ആഗ്രയില്‍ 57 കുടുംബങ്ങളില്‍ നിന്നായി 200 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചത് വലിയ വിവാദമായിരുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മതം മാറ്റിയതെന്ന വാദവുമായി പിന്നീട് ഇവരില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്തു.

അലിഗഢിനെ കൂടാതെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ ബറേലിയിലും ഖര്‍ വാപസി പരിപാടി നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. അറുപത് കുടുംബങ്ങള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായിട്ടുണ്ടെന്നാണ് വിഎച്ച്പി ജില്ലാ നേതാവ് ഹരീഷ് ചന്ദ്ര ശര്‍മ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Conversion row: Police refuse permission to Aligarh event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X