സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്, കാണൂ
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ്. അസഹനീയമായ വിധം മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുവെന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു റെയ്ഡ്. ഒട്ടേറെ ബോളിവുഡ് താരങ്ങളും മറ്റ് സെലിബ്രിറ്റികളും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അര്‍പിതയുടെ പാലി ഹില്ലിലെ വസതിയിലായിരുന്നു പാര്‍ട്ടി. പാര്‍ട്ടിയുടെ സംഘാടകന് പൊലീസ് പിഴ ചുമത്തി
പൊലീസ് റെയ്ഡ്
സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ്. പാലി ഹില്ലിലെ അര്‍പിതയുടെ വസതിയില്‍ വച്ച് നടന്ന പാര്‍ട്ടിയിലാണ് റെയ്ഡ് നടന്നത്
പരാതി
അസഹനീയമാം വിധത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുവെന്ന് കാട്ടി അയല്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് റെയ്ച്. മുംബൈ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്
പിഴ
പാര്‍ട്ടിയുടെ സംഘാടകനായ സന്തോഷ് മാനെ എന്നായാള്‍ക്ക് പൊലീസ് പിഴ ചുമത്തി. നിമയം ലംഘിച്ചതിന് 12,500 രൂപയാണ് പിഴ ചുമത്തിയച്. മഹാരഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷന്‍ 33 (ആര്‍), 3 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
നിയന്ത്രണം
വൈകുന്നേരം ആറ് മണിമുതല്‍ രാത്രി പത്ത് മണിവരെയാണ് ഉച്ചത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിയ്ക്കാന്‍ അനുമതിയുള്ളത്
ബോളിവുഡ് താരങ്ങള്‍
ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ പാര്‍ട്ടിയ്‌ക്കെത്തിയിരുന്നു