കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി കാര്യമായി, പോലീസുകാരന്റെ മകന്‍ വെടിവെച്ചു, 4വയസ്സുകാരന്‍ മരിച്ചു

Google Oneindia Malayalam News

പട്‌ന: അച്ഛന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് 18 കാരന്‍ അയല്‍വാസിയായ നാലുവയസ്സുകാരനെ കൊലപ്പെടുത്തി. കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. ബിഹാറിലെ പട്‌നയിലാണ് സംഭവം. ഫുല്‍വാരിഷരിഫ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട ബിര്‍ള കോളനിയില്‍ ബുധനാഴ്ചയാണ് കുആര്യന്‍ എന്ന നാലുവയസ്സുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്.

ഫുല്‍വാരിഷരിഫ് പോലീസ് സ്‌റ്റേഷനിലെ പരശുറാമിന്റെ മകന്‍ പ്രദീപ് കുമാറാണ് അച്ഛന്റെ സര്‍വ്വീസ് റിവോള്‍വര്‍ എടുത്ത് കളിച്ചത്. അയല്‍വാസിയും അച്ഛന്റെ സുഹൃത്തുമായ അനില്‍കുമാറിന്റെ ഭാര്യയ്ക്കും മകനുമൊപ്പം കളിക്കുകയായിരുന്നു പ്രദീപ് കുമാര്‍. അരയ്ക്ക് നേരെ തോക്ക് ചൂണ്ടി കുഞ്ഞിനെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്.

bihar-map

രാവിലെ ഒമ്പത് മണിയോടെ പരശുറാം ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മേശപ്പുറത്ത് വെച്ചിരുന്ന തോക്കെടുത്ത് പ്രദീപ് വെടിവെക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദീപ് കുമാറാകട്ടെ പേടിച്ച് സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ പോലീസില്‍ കീഴടങ്ങി.

പരശുറാമിനെ സസ്‌പെന്‍ഡ് ചെയ്തതായി പട്‌ന എസ് എസ് പി ജിതേന്ദര്‍ റാണ പറഞ്ഞു. പരശുറാമിന്റെ സര്‍വ്വീസ് റിവോള്‍വര്‍ പോലീസ് പിടിച്ചെടുത്തു. പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 18 വയസ്സ് കഴിഞ്ഞിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഭവസ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

English summary
A four-year-old boy was allegedly shot dead by a policeman's son, who was playing with the loaded service carbine of his father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X