കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രസവിച്ചത് ആണ്‍കുട്ടിയെ, ആശുപത്രിക്കാര്‍ പെണ്‍കുട്ടിയെ തന്നു'; ഡിഎന്‍എ ടെസ്റ്റ് നടത്തും

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ആണ്‍ കുട്ടിയെ പ്രസവിച്ച തങ്ങള്‍ക്ക് പെണ്‍കുട്ടിയെ തന്ന് ആശുപത്രിക്കാര്‍ പറ്റിച്ചെന്ന പരാതിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനം. ഹൈദരാബാദിലെ ഒരു ആശുപത്രിയിലാണ് സംഭവം. രണ്ടു സ്ത്രീകള്‍ ഒരേ സമയം ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പ്രസവിച്ചതാണ് സംശയത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു.

ശത്രു ബാബു എന്നയാളാണ് ഇതുസംബന്ധിച്ച് സുല്‍ത്താന്‍ ബസാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ശത്രുവിന്റെ ഭാര്യ രജിത ആണ്‍കുട്ടിയെയാണ് പ്രസവിച്ചതെന്നും എന്നാല്‍ ആശുപത്രി അധികൃതര്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയെയാണ് തന്നതെന്നുമാണ് ശത്രുവിന്റെ ആരോപണമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശിവശങ്കര്‍ റാവു പറഞ്ഞു.

baby

വിഷയത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ചൊവ്വാഴ്ചയാണ് രജിതയും മറ്റൊരു സ്ത്രീ രമാദേവിയും സിസേറിയനിലൂടെ പ്രസവിച്ചത്. ഇരുവരും 4 മിനിറ്റിന്റെ വ്യത്യാസത്തിലായിരുന്നു പ്രസവം. പ്രസവത്തിനുശേഷം ആശുപത്രി അധികൃതര്‍ ആണ്‍കുട്ടിയുമായി പുറത്തുവന്ന് രജിതയുടെ ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു.

ബന്ധുക്കള്‍ മാറിയെന്നറിഞ്ഞതോടെ ആശുപത്രിക്കാര്‍ കുട്ടിയെ തിരിച്ചുവാങ്ങി കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍, തങ്ങളുടേതാണ് ആണ്‍കുട്ടിയെന്ന കാര്യത്തില്‍ രജിതയുടെ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ ഡിഎന്‍എ ടെസ്റ്റ് അല്ലാതെ മറ്റു പോംവഴിയില്ലെന്ന് ഡോക്ടര്‍മാരും പറഞ്ഞു. തെലങ്കാന ഫോറന്‍സിക് ലബോറട്ടറിയിലാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. രണ്ടുദിവസത്തിനകം റിസല്‍ട്ട് അറിയാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
Couple says baby swapped at Hyderabad hospital, police order DNA test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X