കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കറുത്തവളെന്ന് വിളിക്കുന്നത് അധിക്ഷേപമല്ല; കോടതി

  • By Gokul
Google Oneindia Malayalam News

മധുരൈ: ഭാര്യയെ കറുത്തവളെന്ന് വിളിക്കിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപമല്ലെന്ന് ചെന്നൈ ഹൈക്കോടതി. തന്നെ ഭര്‍ത്താവ് അധിക്ഷേപിച്ചെന്ന് കാട്ടി യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് അപൂര്‍വ വിധി പുറപ്പെടുവിച്ചത്. വിചാരണ കോടതി വിധിച്ച ഏഴുവര്‍ഷം തടവ് ഹൈക്കോടതി റദ്ദാക്കി.

ഭര്‍ത്താവ് ഭാര്യയെ കറുത്തവളെന്ന് വിളിക്കുന്നത് അധിക്ഷേപമല്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എം സത്യനാരായണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആത്മഹത്യാ പ്രേരണ ചുമത്തി ഒരാളെ ശിക്ഷിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 2001 സെപ്റ്റംബര്‍ 12ന് സുധ എന്ന സ്ത്രീ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പരമശിവത്തിനെതിരെ ആയിരുന്നു കേസ്.

couples

തുടര്‍ന്ന് തിരുനല്‍വേലി ജില്ലാ കോടതിയായിരുന്നു പരമശിവത്തിന് ഏഴു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന കുറ്റത്തിന് 3 വര്‍ഷം തടവ് വേറെയും ലഭിച്ചു. ഇതിനെതിരെ പരമശിവം ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

പരമശിവം ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചെന്ന കാര്യം കോടതി തള്ളി. കാര്‍ അറ്റകുറ്റപ്പണിക്കും ബിസിനസ് ആവശ്യത്തില്‍ ഭാര്യയുടെ വീട്ടുകാരില്‍ നിന്നും പണം ആവശ്യപ്പെടുന്നത് സ്ത്രീധനമായി കാണാനാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. വിധി സത്യത്തിന്റെ വിജയമാണെന്ന് പരമശിവം പ്രതികരിച്ചു. ഭാര്യ മരിച്ച ദു:ഖത്തില്‍ കഴിയുകയായിരുന്ന തനിക്ക് ആശ്വാസം നല്‍കുന്നാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

English summary
Court Acquits Man Who 'Criticised' Wife For Being Dark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X