കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകീര്‍ത്തിപ്പെടുത്തല്‍; കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിക്ക് 10,000 രൂപ പിഴ

  • By Gokul
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെതിരായ അപകീര്‍ത്തി കേസില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് 10,000 രൂപ പിഴ. കേസിന്റെ വിചാരണ ആരംഭിക്കും മുന്‍പ് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് എതിര്‍കക്ഷിയായ കെജ്‌രിവാളിന് കൈമാറണമെന്ന കോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ദില്ലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് ഗോമതി മനോച്ചയാണ് ഇത്രയും തുക പിഴ ശിക്ഷ നല്‍കിയത്.

ശനിയാഴ്ചയായിരുന്നു വിചാരണ തുടങ്ങേണ്ടിയിരുന്നത്. 18നു തന്നെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കെജ്‌രിവാളിന്റെ അഭിഭാഷകന് നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വിചാരണ തുടങ്ങിയതിനുശേഷമാണ് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭിച്ചതെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു. നേരത്തെ തന്നെ കെജ്‌രിവാളിന് പകര്‍പ്പു നല്‍കിയിരുന്നെന്ന വാദം കോടതി തള്ളി. കേസ് മാര്‍ച്ച് 21നാണ് വീണ്ടും പരിഗണിക്കുന്നത്.

nitin-gadkri

കേസിന്റെ വിചാരണയ്ക്ക് നേരിട്ട് ഹജാരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ കോടതി അനുവദിച്ചു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരായവരുടെ പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടപ്പോള്‍ നിതിന്‍ ഗഡ്കരിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് ഗഡ്കരി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതത്.

പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞാല്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കാമെന്ന് ഗഡ്കരി വ്യക്തമാക്കിയിരുന്നെങ്കിലും കേജ്‌രിവാള്‍ വഴങ്ങിയിരുന്നില്ല. കേസില്‍ നേരത്തെ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ് രിവാളിനെ ജയിലിലടച്ചിരുന്നു. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവത്തില്‍ കേന്ദ്രമന്ത്രിക്ക് പിഴയടയ്‌ക്കേണ്ടിവന്ന സാഹചര്യം ബിജെപിക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

English summary
defamation case against Arvind Kejriwal; Court imposes Rs 10000 fine on Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X