കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിന്റെ പേരില്‍ സംഘികള്‍ അഴിഞ്ഞാടുന്നു...!!! കേരളം പൊതുശത്രു..!! കേരള ഹൗസില്‍ ബീഫ് റെയ്ഡ്...!!!

Google Oneindia Malayalam News

ദില്ലി: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി പ്രതികരിച്ച സംസ്ഥാനം കേരളമാണ്. കശാപ്പിന് വേണ്ടി കന്നുകാലിച്ചന്തകളില്‍ കാലികളെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന കേന്ദ്ര നിയമം ഫലത്തില്‍ ഭക്ഷണ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് എന്നാണ് കേരളം ഉയര്‍ത്തുന്ന വാദം. സംഘപരിവാര്‍ എതിര്‍ത്തുനില്‍ക്കുന്നു എന്ന കാരണം കൊണ്ടുതന്നെ കേരളം സംഘികളുടെ പൊതുശത്രുവായി മാറിയിരിക്കുകയാണ്.

കേരളം പൊതുശത്രു

കേരളം പൊതുശത്രു

കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലങ്ങോളമിങ്ങോളം വിവിധ സംഘടനകള്‍ ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിച്ചിരുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി മാടിനെ അറുത്തത് രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കി. ഈ കലിപ്പെല്ലാം സംഘികള്‍ തീര്‍ത്തത് ദില്ലിയിലാണ്.

സംഘികൾ അഴിഞ്ഞാടി

സംഘികൾ അഴിഞ്ഞാടി

ദില്ലിയിലെ കേരള ഹൗസില്‍ അതിക്രമിച്ച് കടന്ന ഗോസംരക്ഷക പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ടവര്‍ നീണ്ട നേരമാണ് അഴിഞ്ഞാടിയത്. ഭാരതീയ ഗോരക്ഷാ ക്രാന്തിയെന്ന സംഘടനയായിരുന്നു അക്രമങ്ങള്‍ക്ക് പിന്നില്‍.

കേരള ഹൌസിൽ അക്രമം

കേരള ഹൌസിൽ അക്രമം

രാത്രി എട്ട് മണിയോടെയാണ് 14 പേരടങ്ങുന്ന ഒരു സംഘം കേരള ഹൗസില്‍ അതിക്രമിച്ച് കടന്ന് കയറിയത്. പ്രതിഷേധമെന്ന പേരില്‍ ഇവര്‍ പാല്‍ വിതരണം ചെയ്യുകയും ചെയ്തു. ദില്ലി പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്തുവെന്ന് ആരോപണം ഉണ്ട്.

പോലീസിന് ഭീഷണി

പോലീസിന് ഭീഷണി

കേരള ഹൗസില്‍ കടന്ന സംഘം പ്രധാന ഗേറ്റ് അടച്ചിട്ടു. മാത്രമല്ല സ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേരളഹൗസില്‍ പ്രതിഷേധത്തിന് അനുമതിയുണ്ടോ എന്ന് ചോദിച്ച പോലീസുകാരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്.

ധർമ്മം അനുസരിച്ചത്രേ

ധർമ്മം അനുസരിച്ചത്രേ

തങ്ങള്‍ക്ക് ആരുടേയും അനുവാദം ആവശ്യമില്ലെന്നും ധര്‍മ്മം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഗോരക്ഷാ പ്രവര്‍ത്തകര്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നാണ് പോലീസ് ഭാഷ്യം

പൊലീസിന് മുന്നറിയിപ്പ്

പൊലീസിന് മുന്നറിയിപ്പ്

കേരള ഹൗസ് റെസിഡന്റെ് കമ്മീഷണര്‍ വിശ്വാസ് മെഹ്ത ഇത്തരമൊരു സംഭവത്തെക്കുറിഞ്ഞ് അറിഞ്ഞിട്ടേ ഇല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി മെഹ്ത പറയുന്നു.

മൃഗസ്നേഹികളും

മൃഗസ്നേഹികളും

ഈ അതിക്രമത്തിന് പിന്നാലെ കേരള ഹൗസിന് മുന്നില്‍ മൃഗസ്‌നേഹികള്‍ എന്നവകാശപ്പെടുന്ന എന്‍ജിഓകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളേയും വരെ അണിനിരത്തിയാണ് കേരളത്തിന് എതിരെയുള്ള പ്രതിഷേധം.

English summary
Members of a "cow vigilante" group allegedly barged into the Kerala House to protest against the beef festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X