കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷ ഇങ്ങനെയോ?; ബിജെപി നേതാവിന്റെ തൊഴുത്തില്‍ 200ഓളം പശുക്കള്‍ ഭക്ഷണമില്ലാതെ ചത്തു

ബിജെപി നേതാവിന്റെ പശുത്തൊഴുത്തില്‍ 200ഓളം പശുക്കള്‍ ചത്തു

  • By Anwar Sadath
Google Oneindia Malayalam News

റായ്പൂര്‍: പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യമെങ്ങും അക്രമവും കൊലപാതകവും അഴിച്ചുവിടുന്ന ബിജെപിയുടെ നേതാവിന്റെ പശുത്തൊഴിത്തില്‍ ഭക്ഷണം ലഭിക്കാതെ ഇരുനൂറോളം പശുക്കള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. മതിയായ ഭക്ഷണവും മരുന്നും പശുക്കള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു.

ഗോശാലയ്ക്കടുത്ത് ജെസിബി എത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി. പശുക്കളെ ഷെല്‍ട്ടറിന് സമീപംതന്നെ മറവുചെയ്യുകയായിരുന്നു. മൃഗഡോക്ടറും മറ്റും സ്ഥലത്തെത്തിയതോടെ പശുക്കളുടെ പോസ്റ്റുമോര്‍ട്ടം നടത്തി.

04-1443971570-cow-19-1503114176.jpg -Properties

ഭക്ഷണവും മരുന്നും ലഭിക്കാത്തതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമുല്‍ നഗര്‍ നിഗമിലെ ബിജെപി വൈസ് പ്രസിഡന്റുകൂടിയായ ഹരീഷ് വര്‍മയുടേതാണ് ഗോശാല. ഏഴുവര്‍ഷത്തോളമായി ഇയാള്‍ ഇത് നടത്തുകയാണെന്നും എന്നാല്‍ പശുക്കളെ സംരക്ഷിക്കുന്നതില്‍ യാതൊരു ഉത്തരവാദിത്വവും കാണിക്കാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, പശുക്കളുടെ മരണത്തില്‍ ഹരീഷ് വര്‍മ സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. 220 പശുക്കളെ സംരക്ഷിക്കേണ്ട ഗോശാലയില്‍ 650ലേറെ പശുക്കളാണ് ഉള്ളത്. ഇതിനായി പുതിയ ഗോശാല പണിയാന്‍ താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 10 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍പോലും തന്റെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയിലാണെന്നും വര്‍മ പറഞ്ഞു.

English summary
200 cows die of starvation at a shelter run by BJP leader in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X