കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനുമുണ്ട് മഹാരാഷ്ട്രയില്‍ ഒരു സീറ്റ്

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിയും, ശിവസേനയും, കോണ്‍ഗ്രസും, എന്‍സിയും മാത്രമല്ല ഉള്ളത്. സിപിഎമ്മും ഉണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സിപിഎം ഒരു സീറ്റ് സ്വന്തമാക്കി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ നാല് മണ്ഡലങ്ങളില്‍ വരെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നിന്നിരുന്നു.

കല്‍വാന്‍ മണ്ഡലത്തിലാണ് ഇക്കുറി ചെങ്കൊടി പാറിയത്. എന്നാല്‍ കഴിഞ്ഞ തവണ സിപിഎം വിജയിച്ച ദഹാനു സീറ്റ് ഇത്തവണ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

JIva Pandu Gavita

സിപിഎം നേതാവായ ജിവാ പണ്ഡു ഗാവിറ്റ് ആണ് കല്‍വാന്‍ മണ്ഡലത്തില്‍ ജയിച്ചത്. മുമ്പ് ആറ് തവണ എംഎല്‍എ ആയിട്ടുണ്ട് ഗാവിറ്റ്. പഴയ സുര്‍ഗുണ മണ്ഡലത്തില്‍ നിന്നായിരുന്നു ഇതിന് മുമ്പുള്ള എല്ലാ ജയങ്ങളും.

ആദിവാസി സംരവണ മണ്ഡലമാണ് കല്‍വാന്‍. ആദിവാസി വിഭാഗങ്ങളില്‍ വ്യക്തമായ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. മികച്ച സംഘാടകനും ആണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ തുള്‍സീറാമിനോട് പതിനാറായിരത്തിലധികം വോട്ടിനാണ് ഗാവിറ്റ് പരാജയപ്പെട്ടത്.

ഇത്തവണ എന്‍സിപി സ്ഥാനാര്‍ത്ഥി എടി പവാറിനെയാണ് ഗാവിറ്റ് തോല്‍പിച്ചത്. 4,786 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഈ മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പതിനായിരം വോട്ട് പോലും നേടാനായില്ല.

ദഹാനു മണ്ഡലത്തില്‍ കഴിഞ്ഞ തവണ 16,180 വോട്ടുകള്‍ക്കായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി ഒസാരെ രാജാറാം നാഥു വിജയിച്ചത്. എന്നാല്‍ ഇത്തവണ മണ്ഡലം നഷ്ടമായി.

English summary
CPM wins a seat in Maharashtra Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X