കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; ശിവപാല്‍ യാദവ് അടക്കം 4 മന്ത്രിമാരെ പുറത്താക്കി

പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ശിവ്പാല്‍സിങ് യാദവ് വിളിച്ചുചേര്‍ത്ത യോഗം അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു.

  • By അക്ഷയ്‌
Google Oneindia Malayalam News

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ശിവപാല്‍ യാദവ് അടക്കം 4 മന്ത്രിമാരെ പുറത്താക്കി. അഖിലേഷ് യാദവ് വിളിച്ചു ചേര്‍ത്ത എംഎല്‍എ മാരുടെ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ശിവ്പാല്‍സിങ് യാദവ് വിളിച്ചുചേര്‍ത്ത യോഗം അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും നവംബര്‍ അഞ്ചിലെ പാര്‍ട്ടി രജതജൂബിലി ആഘോഷത്തിന്റെ തയ്യാറെടുപ്പുമായിരുന്നു അജന്‍ഡ.

മുലായം സിങ് യാദവിന്റെ സഹോദരനാണ് ശിവാപാല്‍ സിങ് യാദവ്. പാര്‍ട്ടിയിലേക്കുള്ള ക്രിമിനലുകളുടെ കടന്നുവരവിനോടും അഴിമതിയാരോപണം നേരിട്ട മന്ത്രിമാരുടെ തിരിച്ചുവരവുകളോടും യോജിക്കാന്‍ കഴിയാത്തതാണ് അഖിലേഷിന്റെ എതിര്‍പ്പിന് കാരണമെന്നാണ് അടുത്ത വൃത്തങ്ങല്‍ പറയുന്നത്. ഇതിനു ശേഷമാണ് അഞ്ച് മന്ത്രിമാരെ പുറത്താകാകനുള്ള അഖിലേഷ് യാദവിന്റെ തീരുമാനം വന്നത്.

Akhilesh Yadav

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. അതേസമയം മകന്‍ അഖിലേഷ് യാദവിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് മുലായം സിങിന് കത്തയച്ച എംഎല്‍സി ഉദയ്‌വീര്‍ സിങിനെ പാര്‍ട്ടിയില്‍ നിന്നു ആറു വര്‍ഷത്തേക്ക് പുറത്താക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും മറ്റു അധികാരങ്ങളും അഖിലേഷിന് കൈമാറണമെന്നായിരുന്നു മുലായത്തിനുള്ള കത്തിലെ ആവശ്യം. മുലായത്തിന്റെ സഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും മുലായത്തിന്റെ രണ്ടാം ഭാര്യയും അടക്കമുള്ളവര്‍ അഖിലേഷിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് കത്തില്‍ ആരോപിച്ചിരുന്നു. ഈ കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഉദയ്‌വീറിനെ പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്.

English summary
A crisis has been brewing in the party ever since reports emerged last month of serious differences between Uttar Pradesh CM Akhilesh Yadav and his uncle Shivpal Singh Yadav. In the tussle, it appears party supremo Mulayam, who's also Akhilesh's father, is on the side of his brother Shivpal. The state goes to assembly polls early next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X