കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കുമതി തീരുവ ഉയര്‍ത്തി, 74 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കൂടും

  • By Athul
Google Oneindia Malayalam News

ദില്ലി: 74 ജീവന്‍രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയില്‍ നല്‍കിയിരുന്ന കിഴിവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതോടെ ഇവയുടെ വില വന്‍തോതില്‍ ഉയരും. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം കൂട്ടാന്‍ വേണ്ടിയാണ് തീരുവ വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.

ക്യാന്‍സര്‍, എച്ച്‌ഐവി തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ലഭിച്ചിരുന്ന ഇളവാണ് പിന്‍വലിച്ചിരിക്കുന്നത്. ചില മരുന്നുകളുടെ ഇറക്കുമതി തീരുവ 35 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

medicines

മൂത്രാശയത്തിലെ കല്ല്, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളും ഇക്കൂട്ടല്‍പ്പെടുന്നുണ്ട്.

ക്യാന്‍സറിനും എച്ച്‌ഐവിക്കുമുള്ള മരുന്നുകള്‍ ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് വിലയെ ബാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി ചിലവേറിയ സാഹചര്യത്തില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ കൂടുതല്‍ വിറ്റഴിക്കാന്‍ വേണ്ടിയാണ് തീരുവ വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.

English summary
At least 74 drugs, including life-saving ones used to treat cancer and HIV and haemophilia, will see a sharp rise in prices as the government has withdrawn customs duty exemption on their imports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X