സുക്മ ആക്രമണം; രാജ്‌നാഥ് സിങ്ങിനെ വിമര്‍ശിച്ച സിആര്‍പിഎഫ് ജവാന്‍ കീഴടങ്ങി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ വിമര്‍ശിച്ച സിആര്‍പിഎഫ് സൈനികന്‍ കീഴടങ്ങി. ദില്ലി സിആര്‍പിഎഫ് മേധാവിക്ക് മുന്‍പാകെയാണ് കീഴടങ്ങിയത്. കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ദില്ലി ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

സിആര്‍പിഎഫ് 221 ബറ്റാലിയന്‍ ജവാന്‍ പി കെ മിശ്രയാണ് കീഴടങ്ങിയത്. മിശ്ര രാജ്‌നാഥ് സിങ്ങിനെ വിമര്‍ശിച്ചുള്ള വീഡിയോ ഫേസ്ബുക്കില്‍ വൈറലായി മാറിയിരുന്നു. ഇതിനുശേഷം മിശ്ര സൈനിക കേന്ദ്രത്തില്‍ നിന്നും ഓടിപ്പോവുകയും ചെയ്തു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിച്ചതോടെയാണ് കീഴടങ്ങാന്‍ അനുവദിക്കണമെന്നുകാട്ടി ദില്ലി ഹൈക്കോടതിയില്‍ കത്തു നല്‍കിയത്.

rajnath-singh

തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ജവാന്‍ ആവശ്യപ്പെട്ടതിനാല്‍ കോടതി നിരീക്ഷണത്തിലായിരിക്കും ജവാന്‍ സിആര്‍പിഎഫ് കേന്ദ്രത്തില്‍ കഴിയുക. സുക്മയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ മിശ്രയുടെ ബന്ധു മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മിശ്ര രംഗത്തെത്തിയത്. നേരത്തെ ബിഎസ്എഫ് തേജ് ബഹാദൂര്‍ യാദവ് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജവാനെതിരെ നടപടിയെടുത്തിരുന്നു.


English summary
CRPF jawan, who criticised Rajnath Singh in Facebook video, surrenders
Please Wait while comments are loading...