കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ നിന്നും സൈനികരുടെ ദീനരോദനങ്ങള്‍, കഷ്ടമാണ് കാര്യങ്ങള്‍; വീഡിയോ കാണാം!!

മോശം ഭക്ഷണം തരുന്നതിലുള്ള അതൃപ്തിയാണ് ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ജോലിയിലെ വിവേചനമാണ് സിആര്‍പിഎഫ് ജവാന്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.

  • By Ashif
Google Oneindia Malayalam News

ആഗ്ര: സുരക്ഷാ സൈനികര്‍ നേരിടുന്ന വിവേചനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തുവരുന്നു. മോശം ഭക്ഷണം തരുന്നതിലുള്ള അതൃപ്തിയാണ് ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ജോലിയില്‍ നേരിടുന്ന വിവേചനമാണ് സിആര്‍പിഎഫ് ജവാന്‍ ജീത് സിങ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

രാവും പകലുമില്ലാതെ സേവനമനുഷ്ടിച്ചിട്ടും സൈനികര്‍ക്ക് ലഭ്യമാവുന്ന എല്ലാ സൗകര്യങ്ങളും സിആര്‍പിഎഫ് ഭടന്‍മാര്‍ക്ക് കിട്ടുന്നില്ലെന്ന ജീത് സിങ് പറയുന്നു. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നിന്നുള്ള സഹ്ജുവ തോക് സ്വദേശിയാണ് ഇദ്ദേഹം. പുതിയ വീഡിയോയുടെ ആധികാരിക പരിശോധിച്ച് വരികയാണ് കേന്ദ്രസര്‍ക്കാര്‍.

നരേന്ദ്ര മോദീ കണ്ണുതുറക്കൂ..

രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് ജീത് സിങ് ഇപ്പോള്‍. അവിടെ നിന്നു തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് സംശയിക്കുന്നു. സിആര്‍പിഎഫ് സൈനികര്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

രോദനം രോദനം..

വിഐപികള്‍ക്ക് സംരക്ഷണം നല്‍കല്‍, മതചടങ്ങുകള്‍ക്ക് സുരക്ഷ ഒരുക്കല്‍ തുടങ്ങി എല്ലാ ജോലികളിലും ഏര്‍പ്പെട്ടിട്ടും സൈനികര്‍ക്ക് നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും തങ്ങള്‍ക്ക് കിട്ടുന്നില്ല. വൈദ്യ സേവനവും കാന്റീന്‍ സൗകര്യങ്ങളും സൈനികര്‍ക്ക് ലഭിക്കുമ്പോള്‍ തങ്ങള്‍ക്കത് കിട്ടുന്നില്ല. ക്ഷേമ പദ്ധതികളില്‍ നിന്നു തങ്ങള്‍ പുറത്താണ്. വിരമിച്ച ശേഷം വിമുക്ത ഭടന്‍മാരുടെ പരിഗണനയില്‍ ജോലി കിട്ടുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പോലും മികച്ച ശമ്പളവും അവധിയുമെല്ലാം കിട്ടുമ്പോഴും തങ്ങള്‍ക്ക് അവയെല്ലാം നിഷേധിച്ചിരിക്കുകയാണെന്നും ജീത് സിങ് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

ആഭ്യന്തര മന്ത്രാലയം ഇടപെട്ടു

വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സിആര്‍പിഎഫ് വീഡിയോ അത്ര കാര്യമാക്കിയില്ല. സൈനികന്റെ ആഗ്രഹങ്ങളാണ് വീഡിയോയിലുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ജീത് സിങ് പറഞ്ഞിട്ടുള്ളതെന്നു സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗ പ്രസാദ് പ്രതികരിച്ചു.

ഭക്ഷണം കിട്ടാത്ത സൈനികര്‍

തിങ്കളാഴ്ച ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണം സംബന്ധിച്ച വീഡിയോയാണ് പുറത്തുവിട്ടത്. ഇക്കാര്യം തള്ളിയ ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ ജവാന് മോശം സര്‍വീസ് ചരിത്രമാണുള്ളതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരേ തേജ് ബഹാദൂറിന്റെ ഭാര്യ രംഗത്ത് വന്നിരിക്കെയാണ് പുതിയ വീഡിയോ.

English summary
Following Border Security Force (BSF) constable Tej Bahadur Yadav’s allegations about bad quality food being served to troops, a Central Reserve Police Force (CRPF) constable posted at Mount Abu has released another video claiming disparity among security forces in their service conditions. In the video, the constable Jeet Singh from Sahjua Thok village in Mathura district, asks Prime Minister Narendra Modi to resolve the matter at the earliest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X