കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അളവു കൂട്ടാനായി പെട്രോളിനൊപ്പം വെള്ളം കലര്‍ത്തി

  • By Anwar Sadath
Google Oneindia Malayalam News

ഭോപ്പാല്‍: അളവില്‍ വ്യത്യാസം വരുത്തിയും പിടിക്കപ്പെടാത്ത രീതിയില്‍ മണ്ണെണ്ണ അടക്കമുള്ളവ മിക്‌സ് ചെയ്തും ഉപഭോക്താക്കളെ പറ്റിക്കുന്നത് പെട്രോള്‍ പമ്പുകാരുടെ പതിവാണ്. പല സ്ഥലത്തുനിന്നും ഇത്തരം പരാതികള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഭോപാലില്‍ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പിടിച്ചെടുത്തത് വെള്ളമാണ്.

ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പെട്രോളില്‍ വെള്ളം കലര്‍ത്തുന്നതായി കണ്ടെത്തിയത്. ഭോപാലിലെ പുല്‍ ബോഗ്ദയിലാണ് സംഭവം. അസര്‍ എന്നയാള്‍ കാറില്‍ പെട്രോള്‍ അടിക്കാനായി പമ്പില്‍ ചെന്നിരുന്നു. ഇദ്ദേഹം 2000 രൂപയ്ക്ക് പമ്പില്‍ നിന്നും പെട്രോളടിക്കുകയും ചെയ്തു.

petrol-pump

എന്നാല്‍, അല്‍പ സമയം കഴിഞ്ഞതോടെ കാര്‍ പ്രവര്‍ത്തനം നിലച്ചു. മെക്കാനിക്കെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് പെട്രോളില്‍ വെള്ളം മിക്‌സ് ചെയ്തതായി തെളിഞ്ഞത്. അസര്‍ ഉടന്‍ പെട്രോള്‍ പമ്പില്‍ ചെന്ന് പരാതി പറഞ്ഞെങ്കിലും അവര്‍ നിഷേധിച്ചു. തങ്ങള്‍ പെട്രോളില്‍ മായം ചേര്‍ക്കാറില്ലെന്നായിരുന്നു പമ്പുടമയുടെ വാദം.

ഇതോടെ സ്ഥലത്തെ എംഎല്‍എയ്ക്ക് അസര്‍ പരാതി നല്‍കി. പരാതി കലക്ടര്‍ക്ക് കൈമാറുകയും തുടര്‍ന്ന് പെട്രോളിയം കമ്പനി ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ പമ്പിലെ മൂന്നു മെഷീനുകളില്‍ ഒന്നില്‍ വെള്ളം ചേര്‍ത്തു വില്‍ക്കുന്നതായി കണ്ടെത്തി. 50 മുതല്‍ 60 ലിറ്റര്‍ വരെ വെള്ളം ഇതില്‍ നിറച്ചതായാണ് കണ്ടെത്തിയത്. കൃത്രിമം കൈയ്യോടെ പിടികൂടിതിനെ തുടര്‍ന്ന് സ്ഥാപനം പൂട്ടി മുദ്രവെച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്‌തേക്കുമെന്നും അധികൃതര്‍ സൂചന നല്‍കി.

English summary
Customers at bhopal petrol pump, bhopal petrol pump are getting water instead of oil!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X