കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കൊലപാതകം, രാജ്യത്തിന് അപമാനകരമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേല്‍പ്പിച്ച സംഭവമായി പോയെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം പക്വതയില്ലാത്ത ജനങ്ങളാണോ ഇന്ത്യയിലുള്ളതെന്ന് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇതുകൊണ്ട് രാജ്യത്തിന് ചീത്തപ്പേര് മാത്രമേ ഉണ്ടാകൂ എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദാദ്രി കൊലപാതകത്തെ ന്യായീകരിച്ച് ബിജെപി നേതാക്കളും മറ്റ് നേതാക്കളും രംഗത്തു വന്നതോടെയാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്.

arunjaitley

ബിജെപി നേതാക്കളായ സാക്ഷി മഹാരാജും, സാധ്വി പ്രാച്ചിയും കൊലപാതകത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബീഫ് തിന്നുന്നവര്‍ക്കെല്ലാം ഈ ഗതി വരുമെന്നാണ് സാധ്വി പറഞ്ഞത്. ഗോമാതാവിനെ കഷ്ണമാക്കുന്നവര്‍ക്ക് ഇതില്‍ കുറഞ്ഞ ശിക്ഷയില്ലെന്നും സാധ്വി പറയുകയുണ്ടായി. ദാദ്രി സംഭവത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായമായി 20 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഇതിനെതിരെ ശബ്ദമുയര്‍ത്തുകയാണ് ബിജെപി എം.പി ചെയ്തത്. രാജ്യത്ത് മുസ്ലീം മരിച്ചാല്‍ 20ലക്ഷവും ഹിന്ദുവാണെങ്കില്‍ 20,000 രൂപ കൊണ്ടു ഒതുക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

English summary
Incidents such as the lynching of a man in Bisada village of Uttar Pradesh over rumours that he had slaughtered a cow affect India’s image and could lead to “policy diversions”says Arun Jaitley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X