കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്താ സമ്മേളനത്തിനിടെ ദളിത് നേതാക്കള്‍ അറസ്റ്റില്‍: യോഗിയ്ക്ക് ദളിത് പ്രതിഷേധത്തെ ഭയം!!

ദളിത് നേതാക്കളായ രമേഷ് ദീക്ഷിത്, രാം കുമാര്‍, എസ് ആര്‍ ദരപുരി എന്നിവരാണ് അറസ്റ്റിലായത്

Google Oneindia Malayalam News

ലഖ്നൊ: വാര്‍ത്താ സമ്മേളനത്തിനിടെ ദളിത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്നൊ പ്രസ് ക്ലബ്ബിലാണ് സംഭവം. പോലീസ് അനുമതിയില്ലാതെ റാലി നടത്താനുള്ള നീക്കത്തെ തുടര്‍ന്നാണ് മൂന്ന് ദളിത് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്‍റെ വാദം. ദളിത് നേതാക്കളായ രമേഷ് ദീക്ഷിത്, രാം കുമാര്‍, എസ് ആര്‍ ദരപുരി എന്നിവരാണ് അറസ്റ്റിലായത്.

ദളിതുകള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തിക്കൊണ്ടിരുന്ന സംഘത്തില്‍ നിന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്ത പോലീസ് 50 ഓളം വരുന്ന ദളിത് പ്രവര്‍ത്തകര്‍ ലഖ്നൊവിലെത്തുന്നത് തടസ്സപ്പെടുത്താന്‍ ഝാന്‍സിയില്‍ തടയുകയും ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ നീക്കം നടത്തിയ ദളിത് പ്രവര്‍ത്തകരെയാണ് പോലീസ് പാതിവഴിയില്‍ തടഞ്ഞത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 125 കിലോ ഭാരമുള്ള ബാര്‍ സോപ്പുമായി യോഗി ആദിത്യനാഥിനെ കാണാനെത്തിയവരെയാണ് പോലീസ് തടഞ്ഞത്.

arrest

മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്‍റെ സന്ദര്‍ശന വേളയില്‍ ദളിതുകള്‍ക്ക് സോപ്പും ഷാംപൂവും വിതരണം ചെയ്ത സംഭവത്തിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു ദളിതുകളുടെ നീക്കം. കുശി നഗറില്‍ യോഗി ആദിത്യനാഥിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി മുഷാബാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് ഉദ്യോഗസ്ഥര്‍ ഇപ്രകാരം നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് സൂചനാ പ്രതിഷേധമെന്ന നിലയിലാണ് യോഗി ആദിത്യനാഥിന് സോപ്പ് അയച്ചുനല്‍കാനുള്ള ദളിത് സമുദായത്തിന്‍റെ നീക്കം.

English summary
Three Dalit activists have been arrested by the Uttar Pradesh police from the Press Club in Lucknow, where they had called a press conference. The police said they arrested the activists because they planned to take out a rally after the presser that they did not have permission for.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X