കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനം; കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്‌തേക്കും

കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രിന്‍സിപ്പല്‍ വേണ്ട നടപടി കൈക്കൊണ്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദളിത് വിദ്യാര്‍ഥി സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടി പ്രതിഷേധത്തില്‍ കലാശിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍പുര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ രാജീവ് രഞ്ജനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം.

വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിനുശേഷമാണ് പോലീസ് നടപടിയിലേക്ക് കടന്നത്. കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രിന്‍സിപ്പല്‍ വേണ്ട നടപടി കൈക്കൊണ്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

delhi-map

അതേസമയം, പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തടഞ്ഞു. നേരത്തെ ഇതേ സംഭവത്തില്‍ 22 അധ്യാപകരെ സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. അര്‍ദ്ധവാര്‍ഷിക പരീക്ഷ അടുത്തതിനാല്‍ അധ്യാപകരുടെ സ്ഥലംമാറ്റം പഠനത്തെ ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കേന്ദ്രീയ വിദ്യാലയ അധികൃതരാണ് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്.

സപ്തംബറില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം നടപടിയുണ്ടാകും. ക്ലാസില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങിയതാണ് തനിക്കെതിരെ സഹപാഠികള്‍ തിരിയാന്‍ കാരണമെന്ന് ദളിത് വിദ്യാര്‍ഥി പറയുന്നു. ഇത്തരമൊരു സംഭവം നടന്നതില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ സൂചിപ്പിക്കുന്നത്.

English summary
Dalit teen thrashing: Police order arrest of KV principal, students protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X