കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദലിതര്‍ക്ക് പുതിയ നിര്‍ദേശം!!! യോഗിയെ കാണണമെങ്കില്‍ പെര്‍ഫ്യൂമടിക്കണം!!!

യോഗിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ദലിതരോട് ഷാംപുവും പെര്‍ഫ്യൂമും ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്

  • By Ankitha
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ദലിതരോട് ഷാംപുവും പെര്‍ഫ്യൂമും ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. ലഖ്‌നൗവിലെ കുഷി നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.

ഗ്രാമത്തില്‍ പുതിയ ശൗചാലയങ്ങള്‍ പണിതു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി, വൈദ്യുതിവെളിച്ചങ്ങള്‍ ശരിപ്പെടുത്ത എല്ലാം വളരെ വേഗത്തിലായിരുന്നു എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇതെന്ന് പിന്നീടാണ് ഇവര്‍ അറിയുന്നത്.

yogi adithya nath

കൂടാതെ പിന്നീട് ഉദ്യോഗസ്ഥര്‍ വന്ന് തങ്ങള്‍ക്ക് സോപ്പും ഷാപുവും പെര്‍ഫ്യൂമുകളും നല്‍കി. ഇതെല്ലാം ഉപയോഗിച്ച ശേഷമേ മുഖ്യമന്ത്രിയെ കാണാവൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദേശമെന്ന് ജനങ്ങള്‍ പറഞ്ഞു. കുഷിനഗറിലെ ജനങ്ങള്‍ മുഷാര്‍ വിഭാഗത്തില്‍പെട്ടവരാണ്. ഇവരെ പൊതുവെ തൊട്ടുകൂടാത്തവരായി അകറ്റിനിര്‍ത്തപ്പെടുന്ന ദുരവസ്ഥയാണുള്ളത്. പരമ്പരാഗതമായി എലിയെ പിടിക്കുന്നവരാണ് മുഷാര്‍ വിഭാഗത്തിലുള്ളവര്‍.

English summary
They perhaps feared that they could be acted against and wanted to ensure that chief minister Yogi Adityanath did not get ''stunk'', when he met these members of the dalit community.In an incident reflective of the prevailing mindset of the people in the society today, authorities in Uttar Pradesh's Kushinagar district reportedly asked members of 'Mushar' (an untouchable community, whose members are traditionally rat-catchers) community to wash themselves with soaps and shampoos and use scents before meeting the chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X