കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാര്‍ജിലിങ് പ്രതിഷേധം, പോലീസ് വെടിവെയ്പില്‍ നാലു പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

പ്രതിഷേധത്തിനിടെ പോലീസ് വെടിവെയ്പില്‍ നാലു പേര്‍ മരിച്ചതായി ഗൂര്‍ഗാലാന്റ് ജന മുക്തി മോര്‍ച്ച. സംഘടനയും പോലീസും തമ്മിലുണ്ടായ പ്രതിഷേധത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

  • By Akhila
Google Oneindia Malayalam News

ഡാര്‍ജിലിങ്: പ്രതിഷേധത്തിനിടെ പോലീസ് വെടിവെയ്പില്‍ നാലു പേര്‍ മരിച്ചതായി ഗൂര്‍ഗാലാന്റ് ജന മുക്തി മോര്‍ച്ച. സംഘടനയും പോലീസും തമ്മിലുണ്ടായ പ്രതിഷേധത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷത്തില്‍ പോലീസുകാരന്‍ കുത്തേറ്റു. കുത്തേറ്റ പോലീസുകാരന്റെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യന്‍ റിസേര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ കിരണ്‍ തമാങ്ങിനെയാണ് ഗൂര്‍ഖാ വിഭാഗക്കാര്‍ കുത്തിയത്.

 gorkhaland

സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രക്ഷോഭക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രാദേശിക പത്രപ്രവര്‍ത്തകനെയും നിയമസഭാംഗത്തിന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജിജെഎം നേതാവിന്റെ വീട് ആക്രമിച്ചതായും സംഘടനക്കാര്‍ ആരോപിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് സമരം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുന്നത്.

English summary
Darjeeling unrest turns violent; GJM claims 4 supporters killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X