കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ സഞ്ചാരികളെയും സംസ്‌കാരം പഠിപ്പിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: വിനോദ സഞ്ചാരികളെയും വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ സംസ്‌ക്കാരം പഠിപ്പിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. ഇന്ത്യയില്‍ എങ്ങിനെ ജീവിക്കണമെന്ന് വിദേശികളോട് നിര്‍ദേശിക്കുന്ന പുസ്തകത്തിലൂടെയാണ് ഇന്ത്യന്‍ സംസ്‌കാരം പടിപ്പിക്കാനൊരുങ്ങുന്നത്.

'വര്‍ഷം 2016 ആണെങ്കിലും ഇന്ത്യന്‍ സ്ത്രീകള്‍ പൊതുവേ ആര്‍ക്കും കൈകൊടുക്കാറില്ല. ഡേറ്റിങ് പതിവുള്ള കാര്യമല്ല. പാരമ്പര്യം പിന്തുടരുന്നവരാണ് രാജ്യത്തെ സ്ത്രീകള്‍. അതിനാല്‍ തന്നെ പുറത്ത് സിനിമയ്ക്ക് പോകാന്‍ വിളിച്ചാല്‍ അവര്‍ വിനയപൂര്‍വ്വം അത് നിരസിക്കും.' തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.

Tourists in Delhi

ഇന്ത്യയില്‍ എങ്ങിനെ ജീവിക്കണമെന്ന് വിദേശികളോട് നിര്‍ദേശിക്കുന്ന കൈപുസ്തകം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. 1999 ന് ശേഷം ഇത് പുതുക്കിയിരുന്നില്ല. പുസ്തകത്തിന്റെ ഒമ്പതാമത്തെ പതിപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'പരമ്പരാഗത ആചാരങ്ങളെ വകഞ്ഞു മാറ്റി പല മേഖലകളില്‍ മുന്നേറിയവരാണ് ഇന്ത്യയിലെ വിദ്യാസമ്പന്നരായ സ്ത്രീകള്‍. അതുകൊണ്ട് തന്നെ അവര്‍ പുറത്തു നിന്ന് വന്നവരോട് സംസാരിക്കാന്‍ സന്നദ്ധരാകും. എന്നാല്‍ പാരമ്പര്യം പിന്തുടരുന്നവരാണ് ആധുനിക ഇന്ത്യയിലെ സ്ത്രീകള്‍. പുറത്ത് സിനിമയ്ക്ക് പോകാന്‍ ഒരു പുരുഷന്‍ വിളിച്ചാല്‍ അവള്‍ വിനയപൂര്‍വ്വം അത് നിരസിക്കും. ഡേറ്റിങ് ഇന്ത്യയില്‍ സര്‍വ്വസാധാരണമല്ലെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.'

ഹോസ്റ്റല്‍ ജീവിതത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വേനലില്‍ ചൂട് കൂടുമെന്നതിനാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളിലെ ശൗചാലയത്തിന് അടുത്തുള്ള മുറികളോ മോല്‍ക്കൂരയ്ക്ക് തൊട്ടു കീഴിലുള്ള മുറികളോ തിരഞ്ഞടുക്കരുതെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ചെറുനഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ കണ്ടെത്തുക പ്രയാസമല്ലെങ്കിലും നഗരങ്ങളില്‍ വളരെ ബുദ്ധിമുട്ടാണ്. അത് വേണ്ടത്ര അതിഥി മര്യാദ ഇല്ലാത്തതിനാലാണെന്ന് കരുതരുതെന്നും വിദേശ വിദ്യാര്‍ത്ഥികളോടായി കൈപുസ്തകത്തില്‍ പറയുന്നു.

English summary
This is 2016 but women in India don't generally shake hands. Dating is uncustomary. Females of this country are traditional and may refuse politely if asked out for a film.This and more make up the ninth edition of the handbook that gives international visitors and students a glimpse into India, its people and traditions. Updated this year—its previous version came out in 1999—the traveller's guide and the scholar's manual released by the Indian Council for Cultural Relations has notes on how to live and be in India as short-term visitors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X