കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് സംഭവിച്ചാലും ദാവൂദിനെ ഇന്ത്യയിലെത്തിക്കുമെന്ന് രാജ്‌നാഥ് സിങ്

Google Oneindia Malayalam News

ദില്ലി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ പിടികൂടി ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദാവൂദിനെതിരെ സുപ്രധാന തെളിവുകള്‍ പാകിസ്താന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദാവൂദിന്റെ അറസ്റ്റ് എന്നത്തേക്ക് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

ദാവൂദ് അന്താരാഷ്ട്ര കുറ്റവാളിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പിടിക്കുന്നതിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ആവശ്യമാണ്. എന്ത് സംഭവിച്ചാലും അദ്ദേഹത്തെ പിടി കൂടുമെന്നും ഇന്ത്യയിലെത്തിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Rajnath Singh

ദാവൂദ് പാകിസ്താനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുന്നതിന് പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഐസിസ് ഭീഷണി ഇല്ലെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഐസിസിന് എതിരാണെന്നും അത്തരം അക്രമങ്ങളെ മുസ്ലീം സമുദായം തന്നെ ചെറുക്കുമെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

English summary
Union Home Minister Rajnath Singh has said that India’s most wanted fugitive Dawood Ibrahim will be nabbed soon and brought to India. The Union Minister, however, has not mentioned any specific time duration for this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X