കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന്റെ 'പിടികിട്ടാപ്പുള്ളി' ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന ഫോട്ടോ വൈറല്‍

Google Oneindia Malayalam News

ലക്‌നൗ: ബിഎസ്പി മുന്‍ അധ്യക്ഷ മായാവതിയെ അധിക്ഷേപിച്ച യുപിയിലെ ബിജെപി നേതാവ് ദയാശങ്കര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന ഫോട്ടോ വൈറലാകുന്നു. പോലീസിന്റെ ലിസ്റ്റിലുള്ള പിടികിട്ടാപ്പുള്ളിയാണ് ദയാശങ്കര്‍. ജാര്‍ഖണ്ഡിലെ പ്രശസ്തമായ ശിവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ദയാശങ്കറിനുവേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. ബി ജെ പി നേതാക്കളോടൊപ്പം ദയാശങ്കര്‍ ക്ഷേത്ര ദര്‍ശനം നടത്തിയപ്പോഴും പോലീസ് അറിഞ്ഞിട്ടില്ല. കൂടെ ഉണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരില്‍ ആരോ ആണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നതെന്നാണ് സൂചന.

Dayashankar Singh

മായാവതി വേശ്യയേക്കാള്‍ ചീത്തയാണെന്നായിരുന്നു ദയാശങ്കറിന്റെ പരാമര്‍ശം. പരാമര്‍ശനം വിവാദമായപ്പോള്‍ ദയാശങ്കറിനെ ബിജെപി പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കിയിരുന്നു. ദയാശങ്കറിന്റെ അധിഷേപ പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാകുന്ന സാഹചര്യത്തിലാണ് ദയാശങ്കറിന്റെ പരാമര്‍ശം.

English summary
For nearly a week, the Uttar Pradesh police force - one of the largest in the country - has been trying to locate Dayashankar Singh, whose invective against Mayawati has been followed by an arrest warrant and his expulsion for six years from the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X