കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോര്‍ട്ട് തന്നെ ശരി: വെജ് ബിരിയാണിയില്‍ ചത്ത പല്ലി, യാത്രക്കാരന്‍റെ ട്വീറ്റ് കുടുക്കി

ചൊവ്വാഴ്ച പൂര്‍വ്വ എക്സ്പ്രസിലാണ് സംഭവം.

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യാത്രക്കാരനാണ് ട്രെയിനില്‍ നിന്ന് വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ചതോടെ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് ഫോട്ടോ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തത്. ചൊവ്വാഴ്ച പൂര്‍വ്വ എക്സ്പ്രസിലാണ് സംഭവം.

പൂര്‍വ്വ എക്സ്പ്രസില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്ക് സഞ്ചരിച്ച തീര്‍ത്ഥാടകരാണ് ട്രെയിനില്‍ നിന്ന് വാങ്ങിയ വെജ് ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയത്. ട്രെയിന്‍ പട്നനയ്ക്ക് സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിച്ച യാത്രക്കാരന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാന്‍ട്രി കാറിലുള്ള റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രശ്നം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി മന്ത്രിയ്ക്ക് ട്വീറ്റ് ചെയ്തത്.

ബിരിയാണിയില്‍ പല്ലി

പൂര്‍വ്വ എക്സ്പ്രസില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്ക് സഞ്ചരിച്ച തീര്‍ത്ഥാടകരാണ് തങ്ങള്‍ ട്രെയിനില്‍ നിന്ന് വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയത്. ട്രെയിന്‍ പട്നയ്ക്ക് സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ പാന്‍ട്രി കാറിലെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ പാന്‍ട്രി ജീവനക്കാര്‍ വിഷയത്തെ ഗൗരവമായെടുത്തില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നുണ്ട്. ഉടന്‍ സംഭവം വിവരിച്ച് യാത്രക്കാരിലൊരാള്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്യുകയായിരുന്നു.

മന്ത്രിയ്ക്കുള്ള ട്വീറ്റില്‍ നടപടി

മന്ത്രിയ്ക്കുള്ള ട്വീറ്റില്‍ നടപടി

പൂര്‍വ്വ എക്സ്പ്രസില്‍ വിതരണം ചെയ്ത വെജ് ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ച സംഭവം റെയില്‍വേ മന്ത്രിയ്ക്ക് നേരിട്ട് ട്വീറ്റ് ചെയ്തതോടെ ട്രെയിന്‍ യുപിയിലെ മുഗല്‍സരായി സ്റ്റേഷനിലെത്തിയപ്പോള്‍ അസുഖം ബാധിച്ച യാത്രക്കാരനെ സന്ദര്‍ശിക്കാന്‍ മരുന്നുകളുമായി നിരവധി റെയില്‍വേ ജീവനക്കാര്‍ എത്തിയിരുന്നു. ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പായി യാത്രക്കാരനെ ഡോക്ടര്‍മാരെത്തി പരിശോധിച്ച് മരുന്നുകളും നല്‍കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിഷോര്‍ കുമാര്‍ പറയുന്നു. ഉടന്‍ റെയില്‍വേ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 മികച്ച ഭക്ഷണം ലഭ്യമാക്കും

മികച്ച ഭക്ഷണം ലഭ്യമാക്കും

യാത്രക്കാര്‍ക്ക് മികച്ച ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്നതിനായി പുതിയ കാറ്ററിംഗ് പോളിസി കൊണ്ടുവരുമെന്ന് കഴിഞ്ഞ ഞായറാഴ്ച റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്നും ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും വില്‍ക്കുന്ന ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യുന്നതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

പുതിയ കാറ്ററിംഗ് നയം

പുതിയ കാറ്ററിംഗ് നയം

ഫെബ്രുവരി 27ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പുതിയ കാറ്ററിംഗ് നയം അനുസരിച്ച് റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മ, കിച്ചണ്‍ യൂണിറ്റ് എന്നിവയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഐആര്‍സിടിയ്ക്ക് ആയിരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇതിന് പുറമേ റെയില്‍വേയ്ക്ക് കീഴിലുള്ള മൊബൈല്‍ യൂണിറ്റുകള്‍, പാന്‍ കാര്‍, എന്നിവ കൈകാര്യം ചെയ്യുന്നത് ഐആര്‍ടിസിടിസി ആയിരിക്കുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു. സോണല്‍ റെയില്‍വേ നിര്‍ദേശിച്ചതു പ്രകാരമായിരിക്കും ഇവയുടെ പ്രവര്‍ത്തനം. റെയില്‍വേ മന്ത്രാലയം ട്വീറ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് പുറമേ ഭക്ഷണത്തിന്‍റെ വില, ബുക്കിംഗ് ചാര്‍ജ് എന്നിവയും റെയില്‍വേ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭക്ഷണവും വെള്ളവും ശുദ്ധമല്ല

ഭക്ഷണവും വെള്ളവും ശുദ്ധമല്ല

അണുബാധയുള്ള ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നതെന്നും റീസൈക്കിള്‍ ചെയ്ത പാക്കിംഗ് വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 74 സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജ്യൂസുകളും മറ്റ് പാനീയങ്ങളും തയ്യാറാക്കുന്നതിന് പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്നിടുന്നതുമൂലം പാറ്റയും എലിയും സ്പര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
ust days after an auditor's report submitted in parliament said food on trains in India is unfit for human consumption, passengers on a train in Uttar Pradesh have been served proof. A dead lizard was found in a meal on the Poorva Express on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X