കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷി പറഞ്ഞത് വെറുതെ, അയോധ്യയെ കുറിച്ച് അമിത് ഷാ!

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബി ജെ പിക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായാണ്. അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പിയുടെ അസംഖ്യം എം പിമാരില്‍ ഒരാളായ സാക്ഷി മഹാരാജ് 2019 ല്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരും എന്ന് പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കേണ്ട കാര്യമില്ല. പ്രത്യേകിച്ചും സാക്ഷി മഹാരാജിന്റെ വിവാദ പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍.

എന്തായാലും സാക്ഷി മഹാരാജ് പറഞ്ഞ സമയത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല എന്ന് വ്യക്തമാക്കുകയാണ് അമിത് ഷാ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്ന ആവശ്യത്തില്‍ നിന്നും ബി ജെ പി പിന്നോട്ടില്ല. എന്നാല്‍ അതിനായി ഒരു സമയപരിധി ഒന്നും ബി ജെ പി നിശ്ചയിച്ചിട്ടില്ല. കൃത്യമായ സമയത്ത് ഇതിനെക്കുറിച്ച് തീരുമാനം എടുക്കുമെന്നും ഷാ പറയുന്നു.

amit-shah

അയോധ്യയിലെ തര്‍ക്കമന്ദിരം സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി ഇക്കാര്യത്തില്‍ വിധി പറഞ്ഞാല്‍ അത് നമ്മള്‍ അംഗീകരിക്കണം. എല്ലാവരും അത് അംഗീകരിക്കണം. കൂടിയാലോചനയിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള ഒരു ശ്രമവും തങ്ങള്‍ പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ല.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അയോധ്യയിലെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കഴിഞ്ഞ ദിവസം ബി ജെ പി എം പി സാക്ഷി മഹാരാജ് പറഞ്ഞത്. അയോധ്യയുടെ സാംസ്‌കാരിക അതിര്‍ത്തിയില്‍ ഒരു ഇസ്ലാമിക നിര്‍മിതി പോലും അനുവദിയ്ക്കില്ല എന്ന വി എച്ച് പിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് സാക്ഷി മഹാരാജ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്.

English summary
BJP President Amit Shah on Wednesday asserted that his party was not on the backfoot on the Ram temple issue and a decision in this regard would be taken at the right time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X