കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചടക്കലിന്റെ തന്ത്രം ഇതാണ്! ഇതൊരു സാംപിള്‍!! എല്ലാം ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ

ദില്ലിയിലെ വി ജയത്തിനു പിന്നില്‍ ഗുജറാത്ത് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മോദി ഗുജറാത്തില്‍ പ്രയോഗിച്ചിരുന്ന അതേ തന്ത്രം തന്നെയാണ് ദില്ലിയില്‍ അമിത് ഷാ സ്വീകരിച്ചത്

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ശക്തമായ ത്രികോണ മത്സരങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിനെയും എഎപി യെയും നിലം പരിശാക്കി സൗത്ത്, ഈസ്റ്റ്, നോര്‍ത്ത് ദില്ലികളില്‍ വന്‍ ഭൂരിപക്ഷം സ്വന്തമാക്കിയതിനു പിന്നിലെ മോദി- ഷാ തന്ത്രം തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ അഴിമതി ആരോപണം ബിജെപിക്കെതിരെ ആയുധമാക്കിയിട്ടും ബിജെപി കുലുങ്ങാത്തതിനു പിന്നിലും മോദി - ഷാ തന്ത്രം തന്നെയാണ്.

നോട്ട് നിരോധനം മോദിക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായ ആയുധമാക്കിയിട്ടും അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലൊഴികെ മറ്റെല്ലായിടത്തും ബിജെപി മികച്ച വിജയം സ്വന്തമാക്കിയിരുന്നു. രാജ്യം മുഴുവന്‍ ബിജെപിയുടെ കൊടി പാറിക്കാനുള്ള തന്ത്രം മെനയുകയാണ് മോദിയും ഷായുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ദില്ലിയിലെ വിജയം. അതും ഉത്തര്‍ പ്രദേശിലെ മികച്ച വിജയത്തിനു പിന്നാലെ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി വിജയം സ്വന്തമാക്കിയിരിക്കുന്നത്.

 മോദിയുടെ തന്ത്രം

മോദിയുടെ തന്ത്രം

ദില്ലിയിലെ വി ജയത്തിനു പിന്നില്‍ ഗുജറാത്ത് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മോദി ഗുജറാത്തില്‍ പ്രയോഗിച്ചിരുന്ന അതേ തന്ത്രം തന്നെയാണ് ദില്ലിയില്‍ അമിത് ഷാ സ്വീകരിച്ചത്.

ടിക്കറ്റില്ല

ടിക്കറ്റില്ല

ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ സിറ്‌റിങ് എംഎല്‍എമാരില്‍ പകുതിയോളം പേരെ നീക്കി പുതുമുഖങ്ങളെ പരീക്ഷിച്ചാണ് പാര്‍ട്ടി ജയം ഉറപ്പിച്ചിരുന്നത്. ഇതേ തന്ത്രം തന്നെയാണ് ദില്ലിയിലും പ്രയോഗിച്ചിരിക്കുന്നത്. നിലവിലെ മൂന്ന് മേയര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും ടിക്കറ്റ് നല്‍കാതെ പുതുമുഖങ്ങളെ നിര്‍ത്തിയായിരുന്നു ഷാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് ഫലവത്താവുകയും ചെയ്തു.

 ബന്ധുക്കള്‍ക്കും സീറ്റില്ല

ബന്ധുക്കള്‍ക്കും സീറ്റില്ല

ദില്ലി കോര്‍പ്പറേഷന്‍ അഴിമതി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയായിരുന്നുവെങ്കിലും പുതുമുഖങ്ങളെ കൊണ്ടുവന്നതോടെ ഇത് അപ്രത്യക്ഷമാക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞു. അഴിമതിക്കാരായ അംഗങ്ങളുടെ ബന്ധുക്കള്‍ക്ക് സീറ്റ് നിഷേധിച്ചും ഷാ വിജയം അനുകൂലമാക്കി.

 തിവാരിയിലൂടെ

തിവാരിയിലൂടെ

നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബുകാരിയായ കിരണ്‍ ബേദിയെ പരീക്ഷിച്ച് പരാജയപ്പെട്ടിടത്ത് ഇത്തവണ ബിഹാറുകാരനായ മനോജ് തിവാരിയെ ഇറക്കി ജനപിന്തുണ സ്വന്തമാക്കാനായതും ബിജെപിക്ക് അനുകൂലമായി. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരുകളുടെ ഭാഗമല്ലാതിരുന്ന തിവാരിക്ക് ഈ വിജയം വലിയൊരു നേട്ടമായി.

 കേസുകള്‍

കേസുകള്‍

തുടക്കത്തില്‍ തന്നെ എഎപിക്ക് പ്രതിച്ഛായ നഷ്ടപ്പെട്ട് പോയത് വന്‍ തിരിച്ചടിയായി. നേതാക്കല്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ തുടക്കത്തില്‍ എഎപിക്കുണ്ടായിരുന്ന മുഖം നഷ്ടമാക്കി. തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളിലൂടെ അരവിന്ദ് കെജ്രിവാളും ജനങ്ങളുടെ അപ്രിയം പിടിച്ചു പറ്റി. ഇത് ആയുധമാക്കി തന്നെയാണ് ബിജെപി നീങ്ങിയത്.

അട്ടിമറിക്ക് ശ്രമം

അട്ടിമറിക്ക് ശ്രമം

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരിഞ്ഞെടുപ്പുകൊണ്ട് ഒന്നു അവസാനിക്കുന്നില്ല. എഎപിയെ അട്ടിമറിച്ച് ദില്ലി പിടിക്കാനാണ് അമിത്ഷായുടെ തീരുമാനമെന്നാണ് സൂചനകള്‍. ഇതിനായി ഷാ കരുക്കള്‍ നീക്കി തുടങ്ങിയതായും വിവരങ്ങളുണ്ട്.

English summary
delhi bjp winning modi amith shah plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X