കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി പാര്‍ട്ടിയില്‍ സ്ത്രീകള്‍ വാഴില്ല?

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലേ. എന്തുകൊണ്ടാണ് ഒന്നിന് പിന്നാലെ ഒന്നായി ആപ്പില്‍ നിന്നും വനിതാ നേതാക്കന്മാര്‍ രാജിവെച്ചു പോകുന്നത്. ചോദ്യം ബി ജെ പിയുടേതാണ്. ഉത്തരവും അവര്‍ തന്നെ പറയും. സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അതുകൊണ്ടാണ് അവരുടെ വനിതാ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോകുന്നത്.

തീപ്പൊരി നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന ഷാസിയ ഇല്‍മി, മധു ബാധുരി, നീന ശര്‍മ തുടങ്ങിയവരാണ് ഇങ്ങനെ പോയവരില്‍ പ്രമുഖര്‍. ഇതില്‍ ഷാസിയ ഇല്‍മി, കെജ്രിവാളിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്താണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നത്. ഇവരിപ്പോള്‍ ബി ജെ പിയിലാണ്. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിര്‍മല സീതാരാമനാണ് ആപ്പിന്റെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തത്.

aap-logo

മറ്റുള്ള പാര്‍ട്ടിക്കാരെയെല്ലാം അഴിമതിക്കാര്‍ എന്ന് മുദ്ര കുത്തുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ എന്തുകൊണ്ടാണ് കെജ്രിവാളും കൂട്ടരും ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കണക്കുകള്‍ ഇനിയും തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കാത്തത്. ഭരണഘടനാ സ്ഥാപനങ്ങളെ അംഗീകരിക്കാത്തത് കൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി കൊടുക്കാത്തത് - നിര്‍മല സീതാരാമന്‍ ആരോപിച്ചു.

ദില്ലിയില്‍ 49 ദിവസം ഭരിച്ച ശേഷം രാജിവെച്ചുപോകുകയായിരുന്നു കെജ്രിവാള്‍. എന്തുകൊണ്ടാണ് രാജിക്ക് ശേഷം ഇതുവരെ ലോക്പാല്‍ ബില്ലിനെക്കുറിച്ച് മിണ്ടാത്തത്. ഒരു ധര്‍ണയും നടത്താത്തത്. ദേശദ്രോഹപരമായ രീതിയിലൂടെയാണ് ആപ്പ് വോളന്റിയര്‍മാര്‍ വോട്ട് ചോദിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. ഫെബ്രുവരി 7 നാണ് ദില്ലിയില്‍ വോട്ടെടുപ്പ്.

English summary
BJP accused AAP anti-women. Why women members are leaving the Aam Aadmi Party one after the another.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X