കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ട ബലാത്സംഗം: കുറ്റം 'നിര്‍ഭയ'യുടേതെന്ന്.... പറയുന്നത് പ്രതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ ഞെട്ടിച്ച ദില്ലി കൂട്ട ബലാത്സംഗ കേസില്‍ ഇരയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് കേസിലെ പ്രതി മുകേഷ് സിങ്. ബിബിസി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇയാളുടെ പ്രതികരണം.

ബലാത്സംഗത്തിന് കാരണം പുരുഷന്‍മാര്‍ മാത്രമല്ലെന്നാണ് അഭിമുഖത്തില്‍ മുകേഷ് പറയുന്നത്. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടേതാണ്. ശബ്ദമുണ്ടാകണമെങ്കില്‍ രണ്ട് കയ്യും കൂട്ടിയടിക്കണം. നല്ല സ്ത്രീകള്‍ രാത്രി ഒമ്പത് മണിക്ക് ശേഷം കറങ്ങി നടക്കില്ല- മുകേഷ് പറയുന്നു.

Nirbhaya Protest

നിര്‍ഭയയെ കുറിച്ച് ഇയാള്‍ പറയുന്നത് കേട്ടാല്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് അറയ്ക്കും. ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ സഹകരിച്ചിരുന്നെവങ്കില്‍ കൊല ചെയ്യപ്പെടില്ലായിരുന്നു. യാദൃശ്ചികമായാണ് കൊലപാതകത്തില്‍ സകലാശിച്ചത്. അവള്‍ സഹകരിച്ചിരുന്നെങ്കില്‍ 'കാര്യം' കഴിഞ്ഞ് വെറുതേ വിടുമായിരുന്നു. അവളുടെ സുഹൃത്തിനെ മാത്രമേ തല്ലുമായിരുന്നുള്ളൂ- മുകേഷ് അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

Mukesh Singh

20 ശതമാനം സ്ത്രീകളും നല്ലവരാണെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ രാത്രി ഒമ്പത് മണിക്ക് ശേഷം കറങ്ങി നടക്കുന്നത് ഡീസന്റ് ആയ പെണ്‍കുട്ടിയല്ല. ആണും പെണ്ണും തുല്യരല്ല. വീട്ടുജോലികള്‍ ചെയ്യാനുള്ളവരാണ് സ്ത്രീകള്‍. അല്ലാതെ രാത്രികളില്‍ ബാറിലും ഡിസ്‌കോയിലും അല്‍പ വസ്ത്രം ധരിച്ച് നടക്കുകയല്ല ചെയ്യേണ്ടത്.

ബലാത്സംഗത്തിന് വധശിക്ഷ നല്‍കുന്നതിനേയും ഇയാള്‍ എതിര്‍ക്കുന്നുണ്ട്. വധശിക്ഷ നല്‍കുന്ന നിയമം വന്നാല്‍ ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊന്ന് കളയും. സാധാരണ ഗതിയില്‍ അവള്‍ പേടിച്ച് ആരോടും പറയില്ലെന്ന് പറഞ്ഞ് ജീവനോടെ വിട്ടേക്കും- മുകേഷ് പറയുന്നു.

ബിബിസി മാര്‍ച്ച് എട്ടിന് സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യമെന്ററിക്ക് വേണ്ടിയാണ് മുകേഷിന്റെ അഭിമുഖം എടുത്തത്. നിര്‍ഭയയേും സുഹൃത്തിനേയും ബസ്സില്‍ കയറ്റിയാണ് ക്രൂരമായി ആക്രമിച്ചത്. ബസ്സിന്റെ ഡ്രൈവര്‍ ആയിരുന്നു മുകേഷ്. ടെലഗ്രാഫ് ആണ് ബിബിസി അഭിമുഖം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

English summary
Delhi gang-rape case rapist Mukesh Singh blames victim Nirbhaya for fighting back!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X