കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മെട്രോ പോക്കറ്റടിയില്‍ അതിവിഗ്ധര്‍ സ്ത്രീകള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മെട്രോയില്‍ ഈ വര്‍ഷം പോക്കറ്റടിയെ തുടര്‍ന്ന് പിടികൂടപ്പെട്ടവരില്‍ 93 ശതമാനവും സ്ത്രീകള്‍. ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 182 സ്ത്രീകള്‍ പോക്കറ്റടിക്ക് പിടികൂടപ്പെട്ടപ്പോള്‍ 13 പുരുഷന്മാര്‍ മാത്രമാണ് നിയമത്തിന്റെ പിടിയിലകപ്പെട്ടതെന്ന് സെന്‍ട്രല്‍ ഇന്‍ഡുസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡല്‍ഹി മെട്രോയില്‍ സുരക്ഷയൊരുക്കുന്നത് സിഐഎസ്എഫ് ആണ്. പിടികൂടപ്പെട്ടവരെ ദില്ലി പോലീസിന് കൈമാറുകയാണ് പതിവ്. ഇതാദ്യമായല്ല ഇത്രയധികം സ്ത്രീകള്‍ മെട്രോ പോക്കറ്റടിയില്‍ പിടികൂടപ്പെടുന്നത്. കഴിഞ്ഞ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മെട്രോയില്‍ പിടികൂടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകുറ്റവാളികളാണെന്ന് സിഐഎസ്എഫ് കണക്കുകള്‍ വ്യക്തമാക്കുന്നു.

pick-pocket-pic

കഴിഞ്ഞവര്‍ഷം പിടികൂടപ്പെട്ടവരില്‍ 300 പേരും സ്ത്രീകളായിരുന്നു. അതായത് 94 ശതമാനം. 2013ല്‍ ആകട്ടെ 466 പോക്കറ്റടി കേസുകള്‍ ഉണ്ടായപ്പോള്‍ 421 പേരും സ്ത്രീകളായിരുന്നു. സ്ത്രീ യാത്രക്കാരാണ് പോക്കറ്റടിക്ക് കൂടതല്‍ ഇരയാകുന്നതെന്നും സിഐഎസ്എഫ് പറയുന്നു. അതേസമയം, സ്ത്രീകള്‍ ഈ രംഗത്തേക്ക് കൂടുതലായി കടന്നുവരാനുള്ള കാരണം വ്യക്തമല്ല.

പോക്കറ്റടിയില്‍ പുരുഷന്മാരും പിന്നിലല്ലെങ്കിലും അവര്‍ പിടികൂടപ്പെടുന്നില്ലെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. പോക്കറ്റടിക്കായി എത്തുന്ന സ്ത്രീ പുരുഷന്മാര്‍ ഭൂരിഭാഗവും ഉയര്‍ന്ന കമ്പനികളില്‍ ജോലി ചെയ്യുന്നവരെന്നു തോന്നുന്ന തരത്തില്‍ വസ്ത്രധാരണം ചെയ്താണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇവരെ തിരിച്ചറിയുകയെന്നതും ബുദ്ധിമുട്ടാണ്. തങ്ങളുടെ പണം കൃത്യമായി സൂക്ഷിക്കുകയാണ് പോക്കറ്റടി തടയാനുള്ള പ്രധാന മാര്‍ഗമെന്നാണ് സിഐഎസ്എഫിന്റെ ഉപദേശം.

English summary
Delhi Metro; Over 180 women held for pick-pocketing in this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X