കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശസുരക്ഷാ രേഖകള്‍ പാക് ചാര സംഘടനയ്ക്ക് കൈമാറിയ 'ഇന്ത്യന്‍ സൈനികന്‍' അറസ്റ്റില്‍

Google Oneindia Malayalam News

ശ്രീനഗര്‍/ദില്ലി: പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് ഇന്ത്യയുടെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഘത്തിലെ പ്രധാനിയായ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥനെ (ബിഎസ്എഫ്) ദില്ലി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദേസുരക്ഷയെ സംബന്ധിയ്ക്കുന്ന ഏറെ നിര്‍ണായക വിവരങ്ങളാണ് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ഏജന്റ് മുഖേതന പാക് ചാര സംഘടനയ്ക്ക് കൈമാറിയത്.

രേഖകള്‍ കൈമാറിയ സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ച പാകിസ്താന്‍ എന്റലിജന്‍സ് ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. ജമ്മു കശ്മീരിലെ രാജൗരി സ്വദേശിയായ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കഫൈത്തുള്ള ഖാന്‍ എന്ന മാസ്റ്റര്‍ രാജ (44), ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ജമ്മു റെയില്‍വേ സ്‌റ്റേനില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.

jammu kashmir

രാജ്യസുരക്ഷയെ സംബന്ധിയ്ക്കുന്ന ഏറെ വിലപ്പെട്ട രേഖകള്‍ ഇവരില് നിന്നും പിടികൂടിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നിന്നും ഐഎസ്‌ഐ ബന്ധം സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് (ജിആര്‍എസ്സി) കരാര്‍ ജീവനക്കാരന്‍ അര്‍ഷാദ് അന്‍സാരി (51), മകന്‍ അസ്ഫാഖ് അന്‍സാരി (23) ബന്ധുവായ മുഹമ്മദ് ജഹാംഗീര്‍ എന്നിവരാണ് അറസ്റ്റിലായത്.

English summary
Pakistan's ISI spy ring busted in India, BSF jawan among 2 held in Jammu, 3 agents apprehended in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X