കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു; ഐഎസ്‌ഐ ബന്ധമുള്ളവര്‍ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നൂറു രൂപയുടെ വ്യാജ കറന്‍സി നോട്ടുകളുമായി ഐഎസ് ബന്ധമുള്ളവരെ ദില്ലി പോലീസ് പിടികൂടി. ആറു ലക്ഷം രൂപയുടെ കള്ള നോട്ടുകളാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ നോട്ടുകള്‍ ദില്ലി സോണിയ വിഹാര്‍ ഏരിയയില്‍ നിന്നും ദില്ലി പോലീസ് സ്‌പെഷല്‍ സെല്‍ പിടികൂടുകയായിരുന്നു.

രണ്ടുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പാക്കിസ്ഥാന്‍ ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. നേരത്തെ പശ്ചമ ബംഗാളിലെ മാല്‍ഡ വഴിയാണ് വ്യാജ കറന്‍സി നോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. 2,000 രൂപയുടെ വ്യാജ നോട്ടുകള്‍ ഇവിടെവെച്ച് ഇന്ത്യന്‍ അതിര്‍ത്തി സേന പിടികൂടുകയും ചെയ്തിരുന്നു.

arrest

ബംഗാള്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് വ്യാജനോട്ടുമാഫിയ നേപ്പാള്‍വഴി നോട്ടുകള്‍ കടത്തുന്നത്. നോട്ടു നിരോധനത്തിനുശേഷം ഇതാദ്യമായാണ് 100 രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടുന്നത്. നേരത്തെ 1,000, 500 രൂപ നോട്ടുകളായിരുന്നു വ്യാജനായി എത്തിയിരുന്നതെങ്കില്‍ ഇത് നിരോധിച്ചതോടെയാണ് സംഘം പുതിയ മാര്‍ഗം തേടിയതെന്നാണ് സൂചന.

കറന്‍സി നിരോധനത്തിന്റെ പ്രധാന കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത് വ്യാജ നോട്ടുകളുടെ വ്യാപനം പൊടുന്നനെ ഇല്ലാതാക്കലാണ്. എന്നാല്‍, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച് ആഴ്ചകള്‍ക്കകം പുതിയ നോട്ടുകളുടെ കറന്‍സി നോട്ടുകള്‍ സജീവമായിട്ടുണ്ട് കഴിഞ്ഞദിവസം പശ്ചിമ ബംഗാളില്‍ നിന്നും വ്യാജനോട്ടു മാഫിയാ സംഘത്തിലെ ചിലരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

English summary
Delhi Police seize Rs 6 lakh in fake Rs 100 notes from gang with ‘ISI links’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X