കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരുടെ അറസ്റ്റ് പകപോക്കല്‍ മാത്രം; കോടതി ചോദിക്കുമ്പോള്‍ 'തലചൊറിഞ്ഞ്' പോലീസ്‌

പീഡനം, കലാപം, തട്ടിപ്പ്, തട്ടികൊണ്ടുപോകാല്‍ തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലെത്തിയതുമുതല്‍ തുടങ്ങിയതാണ്. ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരിന്റഎ പോലീസും തമ്മിലുള്ള യുദ്ധം. പോലീസ് ആം ആദ്മിയെ വേട്ടയാടുന്നെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പലകുറി ആരോപിച്ചിരുന്നു. പതിമൂന്ന് ആം ആദ്മി എംഎല്‍എമാരെയാണ് ദില്ലി പോലീസ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ എംഎല്‍എമാര്‍ക്കെതിരെയുള്ള ചാര്‍ജ് വിശദീകരിക്കാനാകാതെ ഉഴയുകയാണ് ദില്ലി പോലീസ്. പീഡനം, കലാപം, തട്ടിപ്പ്, തട്ടികൊണ്ടുപോകാല്‍ തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതിയില്‍ ചാര്‍ജുകള്‍ തെളിയിക്കാന്‍ പോയിട്ട് വിശദീകരിക്കാന്‍ പോലും പൊലീസിന് കഴിയുന്നില്ല.

 മോദി പകപോക്കുന്നു

മോദി പകപോക്കുന്നു

നരേന്ദ്ര മോദി പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ ഇതോടെ ബലപ്പെടുകയാണ്.

 മറ്റുള്ളവരുടെ വിചാരണ തുടരുന്നു

മറ്റുള്ളവരുടെ വിചാരണ തുടരുന്നു

അറസ്റ്റ് ചെയ്യപ്പെട്ട 13 ആപ് എംഎല്‍എമാരില്‍ ഒരാള്‍ കുറ്റവിമുക്തനാക്കപ്പെട്ടു. മറ്റുള്ളവരുടെ വിചാരണ തുടരുകയാണ്.

 സാമാജികര്‍

സാമാജികര്‍

സാമാജികരെ അറസ്റ്റ് ചെയ്ത ശേഷം ചാര്‍ജ് വിശദീകരിക്കാനാവാത്ത പോലീസിനെ പലകുറി കോടതികള്‍ വിമര്‍ശിച്ചു.

 ഒരാഴ്ചയ്ക്കുള്ളില്‍

ഒരാഴ്ചയ്ക്കുള്ളില്‍

പോലീസിന്റെ അറസ്റ്റിനെ തുടര്‍ന്ന് 13 പേരും ജയിലില്‍ കിടക്കേണ്ടി വന്നെങ്കിലും ഒരാഴ്ചടക്ക് മുമ്പ് തന്നെ പലര്‍ക്കും ജാമ്യം കിട്ടിയിരുന്നു.

 ആരോപണം

ആരോപണം

ബലാല്‍സംഗത്തിന് ആരോപണവിധേയനായ സന്ദീപ് കുമാറും വിദ്യാഭ്യാസ രേഖകളില്‍ കൃത്രിമം കാണിച്ചുവെന്നുള്ള കേസില്‍ ജിതേന്ദര്‍ തോമറും രണ്ടര മാസത്തോളം ജയിലഴിക്കുള്ളില്‍ കിടക്കേണ്ടി വന്നു.

 സോമ്‌നാഥ് ഭാരതി

സോമ്‌നാഥ് ഭാരതി

സെപ്തംബറില്‍ പിടിയിലായ ആപ് എംഎല്‍എ സോമ്‌നാഥ് ഭാരതി ഭാര്യയെ നായയെ ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ എംഎല്‍എയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് നായ ഒന്നും ചെയ്യുന്നില്ലെന്നാണ് വിദഗ്ധ സംഘം കണ്ടെത്തിയത്.

 ഗുലാബ് സിങ്

ഗുലാബ് സിങ്

ഗുജറാത്തിലെ തട്ടിക്കൊണ്ടു പോകലിന് അറസ്റ്റിലായ ഗുലാബ് സിങ് സംഭവം നടക്കുന്ന സമയത്ത് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നുവെന്നും കോടതി കണ്ടെത്തി.

 ഉടനടി ജാമ്യം

ഉടനടി ജാമ്യം

റാലിയില്‍ സംസാരിക്കുകയാണെന്ന് അറിഞ്ഞിട്ടും ഗുലാബിനെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന പൊലീസിനെ ദില്ലി കോടതി വിമര്‍ശിക്കുകയും ഉടനടി ജാമ്യം നല്‍കുകയും ചെയ്യുകയായിരുന്നു.

 കോടതി ചൂണ്ടിക്കാട്ടി

കോടതി ചൂണ്ടിക്കാട്ടി

നിരവധി കേസുകളില്‍ പരാതിയില്‍ പേരില്ലാതെയാണ് ആംആദ്മി എംഎല്‍എമാരെ അറസ്റ്റ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

 ശക്തിപ്പെടുന്നു

ശക്തിപ്പെടുന്നു

കോടതിക്ക് മുന്നില്‍ പോലീസ് വട്ടം കറങ്ങിയതോടെ നരേന്ദ്ര മോദി പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ ബലപ്പെടുകയാണ്.

English summary
In the two-year-long uneasy relationship between the Aam Aadmi Party-run Delhi government and the city police that reports to the Centre, the AAP has accused the police of launching a witch-hunt against it and “harassing” its MLAs. Thirteen The Aam Aadmi Party (AAP) MLAs have been arrested for offences that include molestation, rioting, kidnapping, and forgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X