കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമ്പര ബലാത്സംഗം; പ്രതി പെണ്‍കുട്ടികളെ കൊണ്ടുപോയത് കെട്ടിടത്തിന് മുകളില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നൂറുകണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയെന്ന് കരുതപ്പെടുന്ന പ്രതി സുനില്‍ രസ്‌തോഗി വിചിത്ര സ്വാഭാവക്കാരനാണെന്ന് പോലീസ്. പ്രതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. പെണ്‍കുട്ടികളുടെ പരാതിയില്‍ കഴിഞ്ഞദിവസം ദില്ലിയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാനായി കെട്ടിടത്തിന് മുകളിേേലക്കാണ് ഇയാള്‍ കൊണ്ടുപോയിരുന്നത്. അവിടെവെച്ച് പുതിയ വസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്യും. പെണ്‍കുട്ടികള്‍ അവ നിരസിക്കുകയാണെങ്കില്‍ കെട്ടിടത്തില്‍നിന്നും താഴേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു പതിവ്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയ മൂന്ന് യുവതികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

rape-8

2006ല്‍ യുവതികള്‍ പ്രായപൂര്‍ത്തിയാകും മുന്‍പാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ജനങ്ങള്‍ അധികം എത്താതിരുന്ന സ്ഥലങ്ങളില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. പഴയ കെട്ടിടങ്ങള്‍, ആളൊഴിഞ്ഞ ഇരുട്ടുമുറികള്‍, പുതുതായി പണിയുന്ന കെട്ടിടത്തിന്റെ റൂഫുകള്‍, ബാച്ചിലേഴ്‌സ് താമസിക്കുന്ന സ്ഥലങ്ങള്‍ എ്ന്നിവിടങ്ങളായിരുന്നു പീഡനസ്ഥലങ്ങള്‍.

സ്ഥിരമായി ചുവന്ന ജാക്കറ്റ് ധരിച്ചിരുന്ന ഇയാള്‍ ഇത് ധരിച്ചാല്‍ മറ്റാരും പിടികൂടില്ലെന്നായിരുന്നു കരുതിയത്. ഒറ്റയക്കമുള്ള ദിവസങ്ങളാണ് ദില്ലിയിലേക്കുള്ള യാത്രയ്ക്ക് തെരഞ്ഞെടുക്കാറുള്ളതെന്നും ഒരു ട്രെയിനില്‍ മാത്രമാണ് സഞ്ചരിക്കാറുള്ളതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടികളെ പീഡിപ്പിച്ച കാര്യങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്തുന്നതും ഇയാളുടെ പതിവാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

English summary
Delhi ‘serial rapist’ assaulted girls on rooftops, threatened to throw them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X