കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത് 15 ടണ്‍ സ്വര്‍ണ്ണം; കള്ളപ്പണം സ്വര്‍ണ്ണമാക്കി!!!

നോട്ട് നിരോധന പ്രഖ്യാപിച്ച നവംബര്‍ എട്ടിനും ഒമ്പതിനുമാണ് സ്വര്‍ണ്ണ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായത്

  • By Sandra
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് 500, 1000 രൂപ നിരോധനം നിലവില്‍ വന്നതോടെ രണ്ട് ദിവസത്തിനുള്ളില്‍ 15 ടണ്‍ സ്വര്‍ണ്ണം വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ട്. നോട്ട് നിരോധന പ്രഖ്യാപിച്ച നവംബര്‍ എട്ടിനും ഒമ്പതിനുമാണ് സ്വര്‍ണ്ണ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട വര്‍ധനവുണ്ടായത്.

സാധാരണ നിലയില്‍ ഒരു മാസത്തില്‍ വിറ്റഴിയ്ക്കുന്ന സ്വര്‍ണ്ണത്തിന്റെ അഞ്ച് മടങ്ങാണ് രണ്ട് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത്. ഇന്ത്യ ബല്യണ്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷനാണ് (ഐബിജെഎ) ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളത്.

പഴയ നോട്ടുകള്‍ നല്‍കി

പഴയ നോട്ടുകള്‍ നല്‍കി

ഇടപാടുകള്‍ നടന്നത് നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ നല്‍കിയാണ്‌ന എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. നവംബര്‍ എട്ടിന് രാത്രി എട്ടുമണിയ്ക്കും ഒമ്പതിന് രാവിലെ മൂന്നുമണിയ്ക്കും ഇടയിലാണ് 15 ടണ്‍ സ്വര്‍ണ്ണവും വിറ്റഴിഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു.

സംശയം ജനിയ്ക്കുന്നു

സംശയം ജനിയ്ക്കുന്നു

പഞ്ചാബ്, ദില്ലി, ഉത്തര്‍പ്രേദേശ് എന്നിവിടങ്ങളിലെ ജ്വല്ലറികളിലാണ് വില്‍പ്പന നടന്നിട്ടുള്ളത്. ആയിരത്തോളം ജ്വല്ലറികളിലാണ് പഴയ നോട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണം വിറ്റഴിച്ചിട്ടുള്ളത്.

 നടപടി അനിവാര്യം

നടപടി അനിവാര്യം

തെറ്റുകാരായ ജ്വല്ലറികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐബിജെഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണവ്യാപാരത്തിന് ദുഷ്‌പേരുണ്ടാക്കാനുള്ള നടപടി സ്വീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സംഘടനയുടെ ആവശ്യം.

ജ്വല്ലറികള്‍ക്ക് നോട്ടീസ്

ജ്വല്ലറികള്‍ക്ക് നോട്ടീസ്

ഭോപ്പാലിലെ സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് നവംബര്‍ ഏഴുമുതല്‍ 11 വരെയുള്ള സ്വര്‍ണ്ണ വില്‍പ്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കാണിച്ച് 650 ജ്വല്ലറികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ തിരിച്ചടി

കേന്ദ്രത്തിന്റെ തിരിച്ചടി

നോട്ട് നിരോധനത്തോടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ വ്യാപകമായി സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നുവെന്ന് കണ്ടെത്തിയതോടെ കേന്ദ്രം നികുതിയടയ്ക്കാത്തതും സ്രോതസ്സ് വെളിപ്പെടുത്താത്തതുമായ സ്വര്‍ണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

English summary
Jewellers sold 15 tonnes of gold ornaments and bars, worth around Rs 5,000 crore, on the intervening night of November 8 and 9 after the government demonetised Rs 500 and Rs 1,000 denomination notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X