കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്‍സി നിരോധനം മാവോയിസ്റ്റുകളെയും തീവ്രവാദികളെയും ബാധിച്ചുവെന്ന് ജെയ്റ്റ്‌ലി

പണം വിനിയോഗിക്കുന്നതില്‍ ബിജെപിയുടെ കാഴ്ചപ്പാടുകളും ജെയ്റ്റ്‌ലി വിവരിച്ചു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നിരോധിച്ചത് കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ നിരോധനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിരോധനം മൂലം മാവോയിസ്റ്റുകള്‍ക്കും കാശ്മീരിലെ വിഘടനവാദികള്‍ക്കും ഫണ്ട് വരവ് നിലച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കറന്‍സി നിരോധനത്തിന് മുന്‍പ് കാശ്മീരിലെ തെരുവുകളില്‍ ആയിരങ്ങള്‍ സുരക്ഷാ സേനയെ കല്ലെറിയാനെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇരുപത്തിയഞ്ചില്‍താഴെ ആളുകള്‍ മാത്രമാണ് എത്തുന്നത്. മാവോയിസ്റ്റുകളെയും കറന്‍സി നിരോധനം ബാധിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സംസ്ഥാനങ്ങളില്‍ അക്രമം കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

arun-jaitley234-600-21-1503285140.jpg -Properties

പണം വിനിയോഗിക്കുന്നതില്‍ ബിജെപിയുടെ കാഴ്ചപ്പാടുകളും ജെയ്റ്റ്‌ലി വിവരിച്ചു. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വികസനം എന്നിവയാണ് ബിജെപി സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗം. ഗൊരഖ്പൂര്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ലോക നിലവാരത്തിലുള്ള പൊതു സ്ഥാപനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 7.7 ശതമാനം വളര്‍ച്ചാ നിരക്കില്‍ തതാന്‍ തൃപ്തനല്ല. സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നിലപാടുകളെടുക്കും. ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്ര ധനമന്ത്രി പരിപാടിയില്‍ വിശദീകരിച്ചു. കറന്‍സി നിരോധനം, ജിഎസ്ടി തുടങ്ങിയ നേട്ടങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിന് കൈവരിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

English summary
Demonetisation left Maoists, Kashmiri separatists ‘fund-starved’, says Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X