കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്രം; ഗരീബ് കല്യാണ്‍ യോജനയിലും സഹകരണ ബാങ്കുകള്‍ക്ക് വിലക്ക്

ഗരീബ് കല്യാണ്‍ യോജന സ്‌കീമില്‍ പണം സ്വീകരിക്കുന്നതില്‍ നിന്നും സഹകരണ ബാങ്കുകള്‍ക്ക് വിലക്ക്. പിഎംജികെവൈ പദ്ധതിയുടെ വിജ്ഞാപനം പുതുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലാണ് സഹകരണ ബാങ്കുകളെ വിലക്കിയിരിക്

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം അനുദിനം നിലപാടില്‍ മലക്കം മറിയുകയാണ് കേന്ദ്രസര്‍ക്കാര്‍. ആദ്യം പറഞ്ഞതല്ല പിന്നീട് പറയുന്നത്, ഇപ്പോള്‍ പറയുന്നത് എപ്പോള്‍ വേണമെങ്കിലും മാറ്റിപ്പറയാം. സാധാരണ ജനങ്ങളാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തില് വലയുന്നത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് തന്നെയാണ് കേന്ദ്രത്തിന്റെ പുതിയ ഇരുട്ടടിയും കിട്ടിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് അവരുടെ കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിന് നിയമാനുശ്രതമായ അവസരം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഗരീബി കല്യാണ്‍ യോജന (പിഎംജികെവൈ) എന്ന സ്‌കീമായിരുന്നു സര്‍ക്കാര്‍ ഇതിനായി നമുന്നോട്ട് വച്ചത്. ഇത് വഴി ഏതെങ്കിലും ബാങ്ക്, സഹകരണ ബാങ്ക്, ഹെഡ്/സബ് പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി പണം നിക്ഷേപിക്കാമായിരുന്നു. ഇതില്‍ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം ഇറക്കുകയായിരുന്നു.

സഹകരണ ബാങ്കുകളെ ഒഴിവാക്കി

പിഎംജികെവൈ പദ്ധതിയുടെ വിജ്ഞാപനം പുതുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലാണ് സഹകരണ ബാങ്കുകളെ വിലക്കിയിരിക്കുന്നത്. നേരത്തെ പണം നിക്ഷേപിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും അവസരം നല്‍കിയിരുന്നു.

പുതിയ ഉത്തരവ്

സഹകരണ ബാങ്കുകള്‍ ഒഴിച്ച് 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏത് ബാങ്കിനും പിഎംജികെവൈ പ്രകാരം നിക്ഷേപം സ്വീകരിക്കാമെന്നാണ് വെള്ളിയാഴ്ച ഇറക്കിയ പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നു

സഹകരണ ബാങ്കുകളാണ് രാജ്യത്തെ കള്ളപ്പണത്തിന്റെ കേന്ദ്രമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. അതേ ആരോപണത്തിന്റെ പേരില്‍ തന്നെയാണ് പുതിയ ഉത്തരവ്. സഹകരണ ബാങ്കുകള്‍ വഴി അനധികൃതമായി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അവസാന തിയതി മാര്‍ച്ച് 31

നിയമ പരമായി പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച സമയ പരിധി അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. രണ്ടര മാസം സമയം ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. റിസര്‍ബാങ്കിന് സഹകരണ ബാങ്കില്‍ കള്ളപ്പണം എത്തി എന്നതിനേക്കുറിച്ച് വ്യക്തമായ ധാരണ ഇനിയും ഇല്ല.

ഗരീബി കല്യാണ്‍ യോജന

പ്രധാനമന്ത്രി മുന്നോട്ട് വച്ച ഈ സ്‌കീം പ്രകാരം ജനങ്ങള്‍ക്ക് തങ്ങളുടെ കൈവശമുള്ള കള്ളപ്പണം അധികം നികുതി നല്‍കി വെളുപ്പിക്കാം. നികുതിയും പിഴയും അടക്കം 50 ശതമാനം നല്‍കി നിക്ഷേപിച്ചാല്‍ മറ്റ് നടപടികളില്‍ നിന്നും ഒഴിവാക്കും. 30 ശതമാനം നികുതി+ 10 ശതമാനം പിഴ+ 30 ശതമാനം നികുതിയുടെ 33 ശതമാനം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ സെസ്സ്.

ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്‌കീം

കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള വെറും പദ്ധതി മാത്രമല്ല പിഎംജികെവൈ. ഗരീബി കല്യാണ്‍ യോജനയില്‍ (പിഎംജികെവൈ) നിക്ഷേപിക്കുന്ന പണത്തിന്റെ 25 ശതമാനം ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്‌കീം-2016 എന്ന പദ്ധതിയില്‍ നിക്ഷേപിക്കണം. പലിശ ലഭിക്കാത്ത ഈ നിക്ഷേപം നാല് വര്‍ഷത്തിന് ശേഷം മാത്രമേ പിന്‍വലിക്കാനാകു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഈ പണം ഉപയോഗിക്കും.

കള്ളപ്പണം കണ്ടെത്തിയാല്‍

കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ വലിയ തുക പിഴ അടയക്കേണ്ടി വരും. കള്ളപ്പണത്തിന്റ 85 ശതമാനം സര്‍ക്കാരിലേക്ക് അടക്കേണ്ടി വരും.

സഹകരണ ബാങ്കിനെ തകര്‍ക്കാന്‍

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം അനധികൃതമായി വെളുപ്പിക്കുന്നു എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് സഹകരണ ബാങ്കിനെ പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഏതൊക്കെ ബാങ്കുകളില്‍ എത്ര കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞു എന്നതിനേക്കുറിച്ച് ആര്‍ക്കും വ്യക്തമായ അറിവില്ല. റിസര്‍ ബാങ്കിന്റെ കൈവശം പോലും മതിയായ രേഖകളില്ല.

English summary
Central government avoid Cooperative banks from Garib Kalyan Yajana Scheme. New ordinance issued on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X