കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചെത്താനുളളത് മൂന്ന് ലക്ഷം കോടി രൂപ, മോദിയുടെ പദ്ധതികള്‍ പൊളിയുന്നോ ?

കള്ളപ്പണം തിരിച്ചുപിടിക്കാമെന്ന മോദിയുടെ പദ്ധതി പാളി. നോട്ട് നിരോധനത്തിനു പിന്നാലെ 11 ലക്ഷം കോടിയിലേറെ രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : കളളപ്പണം പിടിച്ചെടുക്കുന്നതിനായി രാജ്യത്ത് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികള്‍ പൊളിയുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിനു പിന്നാലെ 11 ലക്ഷം കോടിയിലേറെ രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെയാണ് കേന്ദ്രത്തിന്റെ കള്ളപ്പണം പിടിച്ചെടുക്കല്‍ വാദം പൊളിയുന്നത്.

നവംബര്‍ എട്ടിന് അര്‍ധരാത്രിയോടെയാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിലവില്‍ വന്നത്. ഡിസംബര്‍ 30 വരെ പഴയ നോട്ട് മാറി എടുക്കാനാകും. ഒരുമാസം ബാക്കിനില്‍ക്കെ ഭൂരിഭാഗം പഴയ നോട്ടും ബാങ്കുകളിലെത്തിയെന്നാണ് സൂചന.

കേന്ദ്രത്തിന്റെ വാദം പൊളിയുന്നു

കേന്ദ്രത്തിന്റെ വാദം പൊളിയുന്നു

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ രാജ്യത്തെ കള്ളപ്പണം വന്‍തോതില്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നായിരുന്നു മോദിയും സംഘവും പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം ഇപ്പോള്‍ പൊളിയുകയാണ്.

ഒരു മാസം ബാക്കി

ഒരു മാസം ബാക്കി

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു മാസം ബാക്കി നില്‍ക്കെ 90 ശതമാനത്തിലധികം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് വിവരം. നോട്ട് പിന്‍വലിച്ച് 23 ദിവസം പിന്നിട്ടിരിക്കുകയാണ്. പഴയനോട്ട് ഡിസംബര്‍ 23 വരെ മാറ്റിവാങ്ങാനാകും.

തിരിച്ചെത്താനുള്ളത് മൂന്ന് ലക്ഷം കോടി

തിരിച്ചെത്താനുള്ളത് മൂന്ന് ലക്ഷം കോടി

500, 1000 രൂപ നോട്ടുകളുടെ രൂപത്തില്‍ രാജ്യത്ത് പ്രചാരത്തിലുള്ളത് 14.2 ലക്ഷം കോടി രൂപയാണ്. ഇതുവരെ 90 ശതമാനത്തിലധികം പഴയ നോട്ടുകളും തിരിച്ചെത്തി. മൂന്ന് ലക്ഷം കോടി രൂപയാണ് ഇനി തിരിച്ചെത്താനുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

ശേഷിക്കുന്നത് 27 ദിവസം

ശേഷിക്കുന്നത് 27 ദിവസം

പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാന്‍ 27 ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 95 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തുമെന്നു തന്നെയാണ് സൂചനകള്‍. ഇതാണ് കേന്ദ്രത്തിന്റെ വാദം പൊളിക്കുന്നതും.

 കള്ളപ്പണം പിടിക്കല്‍ വാദം സ്വപ്‌നം മാത്രം

കള്ളപ്പണം പിടിക്കല്‍ വാദം സ്വപ്‌നം മാത്രം

നോട്ട് നിരോധനത്തിലൂടെ മൂന്നു ലക്ഷം കോടി മുതല്‍ നാലു ലക്ഷം കോടി രൂപയുടെ വരെ പഴയ നോട്ടുകള്‍ തിരിച്ചെത്തില്ലെന്നും ഇത് കള്ളപ്പണമായി കണക്കാക്കാനുമായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. നോട്ട് നിരോധനത്തിന്റെ നേട്ടമായി ഇത് ഉയര്‍ത്തിക്കാട്ടാനാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു.

 വരവില്‍ കുറവ്

വരവില്‍ കുറവ്

നോട്ട് നിരോധനത്തിനു പിന്നാലെ പ്രതിദിനം 48,000 കോടിയെന്ന തോതിലാണ് ബാങ്കിലേക്ക് നിക്ഷേപമായും മറ്റും പഴയ നോട്ടുകള്‍ എത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി എത്തുന്ന പണത്തില്‍ കുറവുമുണ്ട്. നോട്ട് മാറ്റി വാങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബാക്കിയുള്ള നോട്ടുകളും എത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

 കള്ളപ്പണം വാദം പൊളിയുന്നു

കള്ളപ്പണം വാദം പൊളിയുന്നു

അതേസമയം പദ്ധതികള്‍ പൊളിഞ്ഞതോടെ പുതിയ വാദവുമായി കേന്ദ്രം എത്തിയിരിക്കുന്നതായി ആരോപണമുണ്ട്. കറന്‍സി രഹിത ഇന്ത്യയെന്ന വാദം ഇതിന്റെ ഭാഗമാണെന്നും ആരോപിക്കുന്നു.

English summary
deposits of withdrawn notes near rs 11 lakh crore. no way to return back blackmoney. modi's planing destroyed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X