കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പോലീസ് സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

  • By Siniya
Google Oneindia Malayalam News

ഗുവാഹത്തി: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റിട്ട പോലീസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റിട്ടതാണ് തലവേദനയായത്. അസമിലെ കര്‍ബി അംഗലോങ് ജില്ലയിലെ ഡപ്യൂട്ടി സൂപ്രണ്ടായ അജ്ഞന്‍ ബോറെയായാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് റാഫികള്‍ ഇസ്ലാം അടക്കം ഒട്ടേറെ ന്യൂനപക്ഷകാരെ താന്‍ കൊന്നിട്ടുണ്ടെന്നാണ് പോലീസ് സൂപ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലീങ്ങളില്ലാത്ത ഹിന്ദുസ്ഥാന് വേണ്ടി എല്ലാവരും സഹകരിക്കണമെന്നും ഫേസ്ബുക്കി്‌ലൂടെ പറഞ്ഞു. ഇതോടപ്പം ജയ് ശ്രീരാം ജയ് ഹിന്ദു ഭൂമി തുടങ്ങിയ മുദ്രാവാക്യങ്ങളും ഇയാളുടെ പോസ്റ്റിലുണ്ട്.

police

ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി എടുക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും താന്‍ അല്ല ഇത്തരം പോസ്‌ററിട്ടതെന്നുമായിരുന്നു പോലീസ് സൂപ്രണ്ടിന്റെ വിശദീകരണം.

ഇതേ സമയം അജ്ഞന്‍ തന്നെയാണ് അന്നത്തെ ദിവസം പോസ്റ്റിട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബോഡോലാന്‍്ഡ് മൈനോറിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് കെ അലി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

English summary
Deputy superintendent of police suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X