വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ബിസിനസിലേക്കും; പുതിയ ഫിറ്റ്‌നസ് സ്‌പോര്‍ട്‌സ് ഷോപ്പ് റാഞ്ചിയില്‍ തുറന്നു

By Anwar Sadath

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ബിസിനസിലേക്കും കടക്കുന്നു. ഇതിന്റെ ഭാഗമായി സ്വദേശമായ റാഞ്ചിയില്‍ പുതിയ ഫിറ്റ്‌നസ് സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ ഷോപ്പ് ആരംഭിച്ചു. 'സെവന്‍' എന്ന ബ്രാന്‍ഡിലുള്ള റാഞ്ചിയിലെ ആദ്യത്തെ കടയാണ് ആരംഭിച്ചത്. ഈ ബ്രാന്‍ഡ് രാജ്യമെങ്ങും വ്യാപിപ്പിക്കാനാണ് ധോണിയുടെ തീരുമാനം.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിതെന്ന് ഷോപ്പ് ഉദ്ഘാടന വേളയില്‍ ധോണി പറഞ്ഞു. റാഞ്ചിയിലെ ന്യൂക്ലിയസ് മാളില്‍ ഗ്രൗണ്ട് ഫ് ളോറിലാണ് ധോണിയുടെ ഷോപ്പ്. ആദ്യ ദിവസം തന്നെ വന്‍ തിരക്കാണ് കടയില്‍ അനുഭവപ്പെട്ടത്. ധോണിയുടെ ബ്രാന്‍ഡ് ആയതുകൊണ്ടുതന്നെ യുവാക്കള്‍ കടയിലേക്ക് ഇരച്ചുകയറി.

dhoni

പത്ത് വര്‍ഷത്തിനുശേഷം ഇവിടെ വീണ്ടും കണ്ടുമുട്ടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ധോണി പറഞ്ഞു. എന്തു കാര്യം ചെയ്യുമ്പോഴായാലും നിങ്ങളുടെ കഴിവിന്റെ 100 ശതമാനം പുറത്തെടുക്കുക. അത് കളിയായാലും പഠനമായാലും. അങ്ങിനെയുള്ളവര്‍ക്ക് ജീവിതവിജയം ഉറപ്പാണെന്ന് ധോണി യുവാക്കളോട് ആഹ്വാനം ചെയ്തു.

സെവന്‍ ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യാനാണ് കമ്പനിയുടെ തീരുമാനമെന്ന് ധോണി പറഞ്ഞു. 2020 ആകുമ്പോഴേക്കും രാജ്യത്ത് 275 സ്‌റ്റോറുകള്‍ തുറക്കാനാണ് കമ്പനിയുടെ പരിപാടി. ജീവിതത്തിലായാലും കളിയിലായാലും ഫിറ്റ്‌നസ് പ്രധാനമാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഫുട്‌ബോളും ബാഡ്മിന്റണും താന്‍ സ്ഥിരമായി കളിക്കാറുണ്ട്. ഏതുവിഭാഗക്കാര്‍ക്കും ഉപയോഗിക്കാന്‍ തരത്തിലുള്ള ഫിറ്റ്‌നസ് ഉല്‍പന്നങ്ങളാണ് ബ്രാന്‍ഡിലൂടെ പുറത്തിറക്കുന്നതെന്നും ധോണി വ്യക്തമാക്കി.

Story first published: Saturday, July 22, 2017, 8:36 [IST]
Other articles published on Jul 22, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X