കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഭാര്യ; മറ്റുള്ളവരുടേത് എങ്ങിനെ സുരക്ഷിതമാകും?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് ആധാറിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നു. പൊതുജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയ്ക്ക് വകയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

സ്വകാര്യ ഏജന്‍സികള്‍ക്ക് വിവരശേഖരണത്തിന് അനുമതി നല്‍കിയത് തെറ്റായ നടപടിയാണ്. ഇത്രയും സുരക്ഷിതമായി ചെയ്യേണ്ടുന്ന കാര്യം സര്‍ക്കാര്‍ നേരിട്ടുതന്നെ നടപ്പാക്കേണ്ടിരുന്നെന്നും വലിയൊരു വിഭാഗത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നതായി സംശയമുണ്ടെന്നും ഇവര്‍ പറയുന്നു.

sakshi-dhoni

ധോണിയുടെ ഭാര്യ സാക്ഷിയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ധോണിയുടെ വിവരങ്ങള്‍ ശേഖരിച്ച സെന്ററിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. ധോണിയുടെ വിരലടയാളമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ആശങ്ക നേരത്തെ തന്നെ പല സംഘടനകളും ഉയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ആധാര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒട്ടേറെ ഹര്‍ജികളും പരിഗണനയിലാണ്. ധോണിയുടെ വിവരം ചോര്‍ന്നതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ വാദം കോടതിയില്‍ ദുര്‍ബലമാകും.

English summary
MS Dhoni’s personal Aadhaar data can be leaked, how safe is yours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X