കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിനുള്ള അനുശോചനം രാഹുല്‍ ഗാന്ധി കോപ്പിയടിച്ചു, വീഡിയോ കാണാം

Google Oneindia Malayalam News

ദില്ലി: നേപ്പാളിലും ഉത്തരേന്ത്യയിലും കനത്ത നാശം വിതച്ച ഭൂകമ്പത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സത്യം പറഞ്ഞാല്‍ കുറിപ്പല്ല, മൊബൈല്‍ ഫോണില്‍ നോക്കി രാഹുല്‍ ഗാന്ധി എഴുതുന്ന ദൃശ്യങ്ങളാണ് ട്വിറ്ററിലും മറ്റും പ്രചരിക്കുന്നത്. വെള്ളിയാഴ്ച ദില്ലിയിലെ നേപ്പാള്‍ എംബസിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഈ അക്കിടി പറ്റിയത്.

എംബസിയില്‍ അംബാസിഡര്‍ ദീപ് കുമാര്‍ ഉപാധ്യായയെ കണ്ട ശേഷം സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തിലാണ് രാഹുല്‍ തന്റെ സന്ദേശം എഴുതിയത്. മേശപ്പുറത്ത് വെച്ച മൊബൈല്‍ ഫോണില്‍ നോക്കി രാഹുല്‍ സന്ദേശം പുസ്തകത്തില്‍ പകര്‍ത്തുന്ന ടി വി ക്യാമറകളാണ് ചിത്രീകരിച്ചത്. അധികം താമസിയാതെ ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലും എത്തി.

rahul-gandhi

ഒരു സന്ദേശം പോലും സ്വന്തമായി എഴുതാന്‍ കഴിവില്ല പപ്പുമോന് എന്നാണ് ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നത്. കഴിഞ്ഞ ദിവസം നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ട്വിറ്റരാദികള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ മൈലേജ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ നേപ്പാള്‍ എംബസിയിലെ ഈ സംഭവം രാഹുലിന് നാണക്കേടായി. പപ്പുകാണ്ട്‌റൈറ്റ്‌സാല എന്ന ഹാഷ്ടാഗിലാണ് സംഭവം ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണൂ.

English summary
Congress scion was caught ‘copying’ condolence message for Nepal earthquake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X