കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയി ബിജെപിയില്‍ ചേരൂ; സ്വന്തം നേതാക്കളോട് മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബി ജെ പി പഴയ ബി ജെ പി അല്ലായിരിക്കും. എന്നാല്‍ മമത ബാനര്‍ജി പഴയ മമത ബാനര്‍ജി തന്നെ. തെല്ലുമില്ല കൂസല്‍, തെല്ലുമില്ല പേടി. പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കൂ എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി നരേന്ദ്ര മോദി സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത്.

തന്നെ ജയിലില്‍ അടച്ച് രാഷ്ട്രപതി ഭരണം കൊണ്ടുവരൂ എന്നും മമത ബാനര്‍ജി പറയുന്നു. പറ്റുമെങ്കില്‍ എന്നെ ജയിലില്‍ അടക്കാന്‍ അവരോട് പറയൂ. എത്ര വലിയ ജയിലുകള്‍ അവര്‍ക്കുണ്ടെന്ന് ഞാനൊന്ന് കാണട്ടെ. മോദി സര്‍ക്കാര്‍ ചില പാര്‍ട്ടിക്കാരോട് മാത്രം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ് - മമത ആരോപിച്ചു. കൊല്‍ക്കത്തയിലെ നേതാജി സ്റ്റേഡിയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദീദി.

mamata

സ്വന്തം പാര്‍ട്ടിയോട് കൂറില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും മമത ബാനര്‍ജി വെറുതെ വിട്ടില്ല. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇരിക്കുന്ന നേതാക്കളെ നോക്കി പോ, പോയി ബി ജെ പിയില്‍ ചേരൂ എന്നാണ് മമത പറയുന്നത്. നെഹ്‌റു ജയന്തി ആഘോഷിക്കാന്‍ സോണിയാ ഗാന്ധിയുടെ ക്ഷണം അനുസരിച്ച് പോയത് കൊണ്ടാണ് ബി ജെ പി തന്നെ ലക്ഷ്യം വെക്കുന്നതെന്നാണ് മമതയുടെ ആരോപണം.

എന്നാല്‍ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതിന് മുമ്പേ അന്വേഷണം തുടങ്ങിയിരുന്നു എന്നതാണ് സത്യം. തൃണമൂല്‍ രാജ്യസഭ എം പിയായ സ്രിഞ്‌ജോയ് ബോസിനെ അറസ്റ്റ് ചെയ്തത് മമത ക്യാംപില്‍ പരിഭ്രാന്തയാക്കിയിട്ടുണ്ട് എന്ന് വ്യക്തം. അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പേടിക്കേണ്ട കാര്യമില്ല. ബി ജെ പിയില്‍ ചേരണം എന്നുള്ളവര്‍ക്ക് പോയി ചേരാം - മമത പറഞ്ഞു.

English summary
Mamata Banerjee dared the Narendra Modi government to impose President's rule in Bengal and arrest her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X