കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 21 രോഗികള്‍ മരിച്ചു, കാരണം പവര്‍കട്ട്?

  • By Muralidharan
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ ഗാന്ധി ആശുപത്രിയില്‍ 21 രോഗികള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. അടിക്കടി ഉണ്ടാകുന്ന പവര്‍കട്ടാണ് ദുരന്തത്തിന് കാരണമായത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതിരാവിലെ മൂന്ന് മണിമുതല്‍ പല തവണ കറണ്ട് പോയിരുന്നത്രെ.

ആശുപത്രിയില്‍ നാല് ജനറേറ്ററുകള്‍ ഉണ്ട് എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലം ഇവ ഉപയോഗിക്കാന്‍ പറ്റിയില്ല എന്നും പറയുന്നു. മരണം ഉണ്ടായിരിക്കുന്നത് ആശുപത്രിയിലെ സ്‌പെഷാലിറ്റി വാര്‍ഡുകളിലാണ്. അടിക്കടിയുണ്ടാകുന്ന പവര്‍കട്ടാണ് ദുരന്തം ഉണ്ടാക്കിയതെന്നാണ് ആരോപണം. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

 gandhi-hospital

ആശുപത്രിയിലെ കൂട്ടമരണത്തിന് കാരണമായത് പവര്‍ കട്ടല്ല എന്ന തരത്തിലുള്ള വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്. മരണമടുത്ത ഘട്ടത്തിലുള്ള രോഗികളാണ് ഇവിടെ കൂടുതലും ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ പവര്‍കട്ടാണ് ദുരന്തത്തിന് പിന്നിലെന്ന് കണ്ണടച്ച് പറയാനാകില്ല എന്നാണ് തെലങ്കാന ആരോഗ്യമന്ത്രി ഡോ. സി ലക്ഷ്മ റെഡ്ഡി പറയുന്നത്.

ഗാന്ധി ആശുപത്രിയില്‍ ദിവസവും 10 രോഗികളെങ്കിലും മരിക്കാറുണ്ട് എന്നാണ് സീനിയര്‍ ഡോക്ടറായ ആര്‍ രഘു പറയുന്നത്. ഇദ്ദേഹം 14 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തെലങ്കാന ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗാന്ധി ആശുപത്രി സൂപ്രണ്ട് പ്രൊഫസര്‍ സി വി ചലം പറഞ്ഞു.

അതേസമയം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെ ഇടക്കിടെ കറണ്ട് പോകുന്നത് സാരമായി ബാധിക്കുന്നുണ്ട് എന്നാണ് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും പറയുന്നത്. അത്യാഹിത വാര്‍ഡുകളിലുള്ള രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണിത്. ഒരിക്കല്‍ മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തനിക്ക് ഒരു 28കാരന്റെ ശസ്ത്രക്രിയ നടത്തേണ്ടി വന്നിട്ടുണ്ട് എന്ന് ഗാന്ധി ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറയുന്നു.

English summary
21 die in Hyderabad govt hospital, staff blame power cut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X